സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു; റഷ്യൻ ആണവ സംരക്ഷണ സേനാ തലവൻ കൊല്ലപ്പെട്ടു
മോസ്‌കോ: റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്. ജനറൽ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു. റഷ്യയുടെ ആണവ, ജീവശാസ്‌ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവനാണ് ഇഗോർ കിറില്ലോവ്. മോസ്‌കോയിൽ ഇലക്‌ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച...
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; ബിൽ ലോക്‌സഭയിൽ, എതിർത്ത് പ്രതിപക്ഷം- ജെപിസിക്ക് വിടുമെന്ന് അമിത്...
ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ (One Nation One Election) ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ച് നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ. ശക്‌തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ആയിരുന്നു ബിൽ അവതരണം. ബില്ലിനെ...
സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും
സൂക്ഷിച്ചോളൂ, ഇന്ത്യയിലെ ഈ നഗരത്തിലെ ഭിക്ഷാടകർക്ക് പണം നൽകിയാൽ നിങ്ങൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യും. ഏതാണ് ആ രാജ്യമെന്നല്ലേ, മധ്യപ്രദേശിലെ ഇൻഡോർ ആണ് ആ സ്‌ഥലം. ഇൻഡോറിനെ യാചക വിമുക്‌ത നഗരമാക്കുകയെന്ന...
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ
മാനന്തവാടി: പയ്യമ്പള്ളി കൂടൽക്കടവിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹർഷിദ്, അഭിരാം എന്നിവരെയാണ് മാനന്തവാടി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്....
ഡെൽഹിയിൽ ശക്‌തമായ ത്രികോണ മൽസരം; കെജ്‌രിവാളിനെ വീഴ്‌ത്താൻ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ
ന്യൂഡെൽഹി: ഫെബ്രുവരിയിൽ നടക്കുന്ന ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്‌തമായ ത്രികോണ മൽസരത്തിന് കളമൊരുങ്ങുന്നു. മണ്ഡലമാറ്റമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അരവിന്ദ് കെജ്‌രിവാൾ ന്യൂഡെൽഹിയിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് ശക്‌തമായ ത്രികോണ മൽസരത്തിലേക്ക് രാജ്യ തലസ്‌ഥാനം...
മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുക തമിഴ്‌നാട്ടുകാരുടെ സ്വപ്‌നം; മന്ത്രി പെരിയസ്വാമി
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുകയെന്നത് തമിഴ്‌നാട്ടുകാരുടെ സ്വപ്‌നമാണെന്ന് ഗ്രാമവികസന, തദ്ദേശ വകുപ്പ് മന്ത്രി പെരിയസ്വാമി. തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തമിഴ്‌നാട്ടുകാരുടെ സ്വപ്‌നം ഡിഎംകെ...
കാനന പാതകളിലൂടെ എത്തുന്ന തീർഥാടകർക്ക് പ്രത്യേക ക്രമീകരണങ്ങൾ; ടാഗ് നൽകും
ശബരിമല: കാൽനടയായി ശബരിമല സന്ദർശനത്തിനെത്തുന്ന തീർഥാടകർക്ക് സന്നിധാനത്തും പമ്പയിലും ദേവസ്വം ബോർഡ് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. കരിമല, പുല്ലുമേട് കാനനപാതകളിലൂടെ കാൽനടയായി എത്തുന്ന തീർഥാടകർക്ക് വനം വകുപ്പുമായി ചേർന്ന് പ്രത്യേക ടാഗ് നൽകും.
ഇവർക്ക്...
യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ഹർത്താൽ
കോതമംഗലം: കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്‌ണാച്ചേരിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി. കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് പ്രതിഷേധ റാലിയും നടക്കും....







































