കോന്നിയിൽ തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികൾ ഉൾപ്പടെ നാലുപേർ മരിച്ചു
പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ നവദമ്പതികൾ ഉൾപ്പടെ നാലുപേർ മരിച്ചു. പുനലൂർ- മൂവാറ്റുപുഴ പാതയിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു...
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യ വികസിത രാജ്യമാകും; പ്രധാനമന്ത്രി
ന്യൂഡെൽഹി: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും ഭാരതീയ സംസ്‌കാരം ലോകത്തിന് മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75ആം വാർഷികവുമായി ബന്ധപ്പെട്ട് ലോക്‌സഭയിൽ നടന്ന ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.
''ഇന്ത്യ വളരെ വേഗത്തിൽ...
മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണി; തമിഴ്‌നാടിന് കർശന ഉപാധികളോടെ അനുമതി
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്‌നാടിന് അനുമതി നൽകി കേരളം. സ്‌പിൽവേ, അണക്കെട്ട് എന്നിവിടങ്ങളിൽ സിമന്റ് പെയിന്റിങ്ങിന് ഉൾപ്പടെ ഏഴ് ജോലികൾക്കാണ് അനുമതി നൽകിയത്. കർശന ഉപാധികളോടെ ജലവിഭവ വകുപ്പാണ് അനുമതി...
കാസർഗോഡ് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് മരിച്ചു
കാസർഗോഡ്: ജില്ലയിലെ ബന്തിയോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് മരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശിയും ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയുമായ ധൻരാജാണ് (40) മരിച്ചത്. കാസർഗോഡ്- മംഗളൂരു ദേശീയ പാതയിൽ...
‘മുഴുവൻ ബസുകളിലും എസി, ഡ്രൈവർമാർ ഉറങ്ങിയാൽ കണ്ടുപിടിക്കാൻ ക്യാമറ’
പാലക്കാട്: പുതിയ യാത്രാ സംസ്‌കാരം രൂപീകരിക്കുന്നതിന്റെ ഭാഗമായി നടപടികൾ പ്രഖ്യാപിച്ച് ഗതാഗതവകുപ്പ്. കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി ബസുകളും എസി ആകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു.
പാലക്കാട് കെഎസ്ആർടിസി ബസ് ടെർമിനലിൽ...
ചോദ്യപേപ്പർ ചോർച്ച; കുറ്റവാളികൾക്ക് കർശന ശിക്ഷ- നാളെ ഉന്നതതല യോഗം
തിരുവനന്തപുരം: എസ്എസ്എൽസി ഇംഗ്ളീഷ്, പ്ളസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്‌ക്ക് മുൻപ് യുട്യൂബ് ചാനലിൽ അടക്കം പ്രത്യേക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ സംസ്‌ഥാന പോലീസ് മേധാവി, സൈബർ...
ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോൽ പുറത്തേക്ക്; പാർലമെന്റ് ഇംപീച്ച് ചെയ്‌തു
സോൾ: പട്ടാളനിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക് യോലിനെ പാർലമെന്റ് ഇംപീച്ച് ചെയ്‌തു. 300 അംഗ പാർലമെന്റിൽ 204 അംഗങ്ങൾ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ട് ചെയ്‌തു. ഭരണകക്ഷി...
ഡെൽഹി ചലോ മാർച്ചിനിടെ സംഘർഷം; കർഷകർക്ക് പരിക്ക്, യോഗം വിളിക്കാൻ നിർദ്ദേശം
ന്യൂഡെൽഹി: കർഷകരുടെ ഡെൽഹി ചലോ മാർച്ചിനിടെ സംഘർഷം. 12 മണിക്കാണ് 'ദില്ലി ചലോ' മാർച്ച് ആരംഭിച്ചത്. പോലീസ് മാർച്ച് തടഞ്ഞതിനെ തുടർന്നാണ് പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ സംഘർഷമുണ്ടായത്. ബാരിക്കേഡിന് അടുത്തെത്തി പ്രതിഷേധിച്ച കർഷകർക്ക്...







































