Wed, Feb 25, 2026
30 C
Dubai

ലെബനനിൽ വെടിനിർത്തൽ കരാറിനൊരുങ്ങി ഇസ്രയേൽ? ഇന്ന് ഇസ്രയേൽ കാബിനറ്റ് യോഗം

ജറുസലേം: ലെബനൻ സായുധസംഘമായ ഹിസ്ബുല്ലയുമായി വെടിനിർത്തൽ കരാറിനൊരുങ്ങി ഇസ്രയേൽ. ലബനനിൽ വെടിനിർത്തലിലേക്ക് നീങ്ങുകയാണെന്ന് ഇസ്രയേൽ സർക്കാർ വക്‌താവ്‌ അറിയിച്ചു. വിഷയത്തിൽ ഇന്ന് ഇസ്രയേൽ കാബിനറ്റ് യോഗം ചേർന്ന് തീരുമാനമെടുക്കും. ചില തടസങ്ങൾ കൂടി ശേഷിക്കുന്നുണ്ടെങ്കിലും...

അപമര്യാദയായി പെരുമാറരുത്, തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കരുത്‌; പോലീസുകാർക്ക് കർശന നിർദ്ദേശം

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് കർശന നിർദ്ദേശം. അയ്യപ്പ ഭക്‌തരോട് ഒരുകാരണവശാലും അപമര്യാദയായി പെരുമാറരുതെന്നും തിരക്ക് നിയന്ത്രിക്കാൻ വടി എടുക്കാൻ പാടില്ലെന്നുമാണ് നിർദ്ദേശം. ജോലി സമയത്ത് മൊബൈൽ ഫോണിലൂടെയുള്ള സാമൂഹിക മാദ്ധ്യമ ഉപയോഗവും...

സംവിധായകൻ രാംഗോപാൽ വർമയ്‌ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ്; വീടിന് മുന്നിൽ നിലയുറപ്പിച്ച് പോലീസ്

ഹൈദരാബാദ്: സംവിധായകൻ രാംഗോപാൽ വർമയ്‌ക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ആന്ധ്ര പോലീസ്. തമിഴ്‌നാട്ടിലും ആന്ധ്രയിലും പോലീസ് തിരച്ചിൽ തുടങ്ങി. സംവിധായകന്റെ ഹൈദരാബാദിലെ വീടിന് മുന്നിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തികരമായ...

നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി; 5 മരണം, മൂന്നുപേർക്ക് ഗുരുതര പരിക്ക്

തൃശൂർ: തൃപ്രയാറിനടുത്ത് നാട്ടികയിൽ നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി അഞ്ചു മരണം. ജെകെ തിയേറ്ററിനടുത്ത് ഇന്ന് പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം. വഴിയരികിൽ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് കുട്ടികളുമുണ്ട്. പരിക്കേറ്റവരിൽ...

‘അറസ്‌റ്റ് വാറന്റ് പോരാ, നെതന്യാഹു ഉൾപ്പടെയുള്ള ക്രിമിനൽ നേതാക്കൾക്ക് നൽകേണ്ടത് വധശിക്ഷ’

ടെഹ്‌റാൻ: അറസ്‌റ്റ് വാറന്റിന് പകരം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും നേതാക്കൾക്കും നൽകേണ്ടത് വധശിക്ഷയാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇസ്രയേൽ പ്രധാനമന്ത്രിക്കും മുൻ പ്രതിരോധ മേധാവിക്കുമെതിരെ അറസ്‌റ്റ് വാറന്റ്...

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര സർക്കാരിന്റെ സഹായ പാക്കേജ് ഉടനുണ്ടാകുമെന്ന് കെവി തോമസ്

ന്യൂഡെൽഹി: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാരിന്റെ സഹായ പാക്കേജ് ഉടനുണ്ടാകുമെന്ന് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ്. കൂടുതൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നും സമയബന്ധിതമായി തീരുമാനം ഉണ്ടാകുമെന്നും കേന്ദ്ര...

ചേവായൂർ ബാങ്കിലെ പുതിയ ഭരണസമിതിക്ക് നയപരമായ തീരുമാനങ്ങളെടുക്കാം; ഹൈക്കോടതി

കൊച്ചി: കോഴിക്കോട് ചേവായൂർ സഹകരണ ബാങ്കിലെ പുതിയ ഭരണസമിതിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ച് ഹൈക്കോടതി. പുതിയ ഭരണസമിതിക്ക് നയപരമായ തീരുമാനങ്ങളെടുക്കാൻ വിലക്കില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. പുതിയ ഭരണസമിതി തീരുമാനമെടുക്കുന്നത് ഇടക്കാല ഉത്തരവിലൂടെ തടയണമെന്നായിരുന്നു...

പെർത്തിൽ ഇന്ത്യയുടെ രാജകീയ തിരിച്ചുവരവ്; ഓസീസിനെതിരെ 295 റൺസ് വിജയം

പെർത്ത്: ബോർഡർ- ഗാവസ്‌കർ ട്രോഫിക്കുവേണ്ടിയുള്ള ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്‌റ്റിൽ ഇന്ത്യക്ക് 295 റൺസിന്റെ മിന്നും വിജയം. ബുമ്രയും സിറാജും കരുത്തുകാട്ടിയപ്പോൾ പെർത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ നിലയുറപ്പിക്കാനാകാതെ ഓസീസ് ബാറ്റർമാർ വീണു....
- Advertisement -