നിലമ്പൂരിൽ ആരോഗ്യവകുപ്പിന്റെ പരിശോധന; രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി
മലപ്പുറം: നിലമ്പൂരിൽ ആരോഗ്യവകുപ്പിന്റെ പരിശോധന. രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ വകുപ്പ് നിർദ്ദേശം നൽകി. ആരോഗ്യ കേന്ദ്രങ്ങളിൽ അണുബാധ മുക്‌തമാണോ എന്ന പരിശോധനയുടെ ഭാഗമായി ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്...
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സഹായം നിഷേധിക്കുന്നു; വയനാട്ടിൽ 19ന് ഹർത്താൽ
കൽപ്പറ്റ: 19ന് (ചൊവ്വാഴ്‌ച) വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്‌തു. വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സഹായം നിഷേധിക്കുന്നതിനെതിരെയാണ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ കടകളും സ്‌ഥാപനങ്ങളും ഉൾപ്പടെ...
മണ്ഡലവിളക്കിനായി ശബരിമല നട തുറന്നു; ഇനി ശരണം വിളിയുടെ നാളുകൾ
പത്തനംതിട്ട: മണ്ഡല- മകരവിളക്ക് മഹോൽസവത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. വൈകുന്നേരം നാലുമണിക്കാണ് നട തുറന്നത്. ശരണം വിളിച്ചു സ്വാമിപാദം തേടി നീങ്ങുന്ന തീർഥാടകരാണ് ഇനി എവിടെയും. തന്ത്രിമാരായ കണ്‌ഠരര് രാജീവര്, കണ്‌ഠരര്...
ആത്‌മകഥാ വിവാദം പൂർണമായി തള്ളി സിപിഎം; ഇപി പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്‌മകഥാ വിവാദം പൂർണമായി തള്ളി സിപിഎം. വിവാദം ഒരുതരത്തിലും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, ഇപി പറഞ്ഞത് പൂർണമായി പാർട്ടി വിശ്വസിക്കുകയാണെന്നും സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിവാദം പാർട്ടി...
വയനാടിന് പ്രത്യേക സാമ്പത്തിക സഹായം; ഈ മാസം തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ
കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈക്കോടതിയിൽ നിലപാട് വ്യക്‌തമാക്കി കേന്ദ്ര സർക്കാർ. സാമ്പത്തിക സഹായം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര...
ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പ്; അനുര കുമാര ദിസനായകെയുടെ എൻപിപിക്ക് മിന്നും ജയം
കൊളംബോ: ശ്രീലങ്കൻ പ്രസിഡണ്ട് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടതു സഖ്യത്തിന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മിന്നും ജയം. പുറത്തുവന്ന കണക്കുകൾ അനുസരിച്ച് ഡിസനായകെയുടെ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) പ്രതിപക്ഷ സഖ്യമായ സമാഗി...
വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്‌ഥാനം; വിദ്യാർഥികൾക്ക് ഓൺലൈൻ ക്ളാസ്- നിയന്ത്രണങ്ങൾ ഇവ
ന്യൂഡെൽഹി: വിഷപ്പുകയിൽ മുങ്ങിയിരിക്കുകയാണ് ഡെൽഹി നഗരം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) റിപ്പോർട് പ്രകാരം വായുനിലവാര സൂചിക (എക്യുഐ) 409ൽ എത്തി. ഡെൽഹിയിലെ 39 മോണിറ്ററിങ് സ്‌റ്റേഷനുകളിൽ 21 എണ്ണം ഗുരുതരമായ...
കനത്ത നാശം വിതയ്‌ക്കും; ചാവേർ ഡ്രോണുകൾ ഉൽപ്പാദിപ്പിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയ
സോൾ: ദക്ഷിണ കൊറിയയുമായുള്ള ബന്ധം വഷളാകുന്നതിനിടെ പുതിയ നീക്കവുമായി ഉത്തര കൊറിയ. ചാവേർ ആക്രമണ ഡ്രോണുകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് കിം ജോങ് ഉൻ. സ്‌ഫോടക വസ്‌തുക്കൾ വഹിക്കാൻ സാധിക്കുന്ന ആളില്ലാ ഡ്രോണുകളെയാണ്...







































