Thu, Mar 19, 2026
23.7 C
Dubai

തദ്ദേശസ്‌ഥാപന ഉപതിരഞ്ഞെടുപ്പ്; മഷി പുരട്ടുന്നത് വോട്ടർമാരുടെ ഇടത് നടുവിരലിൽ

തിരുവനന്തപുരം: തദ്ദേശസ്‌ഥാപന തിരഞ്ഞെടുപ്പിൽ മഷി പുരട്ടുന്നത് വോട്ടർമാരുടെ ഇടത് നടുവിരലിൽ ആകണമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചൂണ്ടു വിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മായാത്തതിനാലാണ് തീരുമാനം. ഈ...

മൈക്രോസോഫ്‌റ്റ് തകരാർ; 192 വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ

ന്യൂഡെൽഹി: മൈക്രോസോഫ്‌റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്‌സ്‌ട്രൈക്ക്‌ തകരാറിലായതിനെ തുടർന്ന് രാജ്യവ്യാപകമായി 192 വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ കമ്പനി അറിയിച്ചു. കേരളത്തിൽ നിന്നുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള...

കടുത്ത നടപടിക്ക് യുപിഎസ്‌സി; പൂജ ഖേദ്‌കറിന്റെ ഐഎഎസ് റദ്ദാക്കും

മുംബൈ: സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും അധികാരം ദുർവിനിയോഗം ചെയ്‌തതിനും നടപടി നേരിടുന്ന പൂജ ഖേദ്‌കറിന്റെ ഐഎഎസ് റദ്ദാക്കാനൊരുങ്ങി യുപിഎസ്‌സി. സിവിൽ സർവീസ് പരീക്ഷാ അപേക്ഷയിൽ പൂജ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിരുന്നു. കാഴ്‌ചാ...

വിൻഡോസ് തകരാർ 12 മണിക്കൂർ പിന്നിട്ടു; ഇന്ത്യയിലെ വിമാന താവളങ്ങളെയും ബാധിച്ചു

ഹൈദരാബാദ്: മൈക്രോസോഫ്‌റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്‌സ്‌ട്രൈക്ക്‌ തകരാറിലായത് ഇന്ത്യയിലെ വിമാനത്താവളങ്ങളെയും ബാധിച്ചു. മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിലെ പ്രവർത്തനത്തെ തകരാർ കാര്യമായി ബാധിച്ചു. പല വിമാനത്താവളങ്ങളിലും ജീവനക്കാർ പേന കൊണ്ട് എഴുതിയ ബോഡിങ് പാസാണ്...

ഇടപെട്ട് മുഖ്യമന്ത്രി; അർജുനായുള്ള രക്ഷാപ്രവർത്തനം തുടരുന്നു- ഉദ്യോഗസ്‌ഥർ സ്‌ഥലത്ത്‌

ബെംഗളൂരു: കർണാടക അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ലോറി ഡ്രൈവർ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. അർജുൻ ലോറിക്കൊപ്പം മണ്ണിനടിയിൽ ഉണ്ടാകുമെന്നാണ് നിഗമനം. സംഭവത്തിൽ അടിയന്തിര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ്...

പെൻഷൻ കുടിശിക; കുറച്ചെങ്കിലും നൽകിക്കൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: ക്ഷേമപെൻഷൻ കുടിശികയായതിൽ വീണ്ടും സംസ്‌ഥാന സർക്കാരിനോട് ചോദ്യങ്ങൾ ആരാഞ്ഞ് ഹൈക്കോടതി. കുടിശികയുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചുകൂടേയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. പെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി...

ബീച്ച് ആശുപത്രി പീഡനം; ആരോഗ്യ പ്രവർത്തകനെ സസ്‌പെൻഡ് ചെയ്‌തു

കോഴിക്കോട്: ഗവ. ബീച്ച് ആശുപത്രിയിൽ ചികിൽസയ്‌ക്ക് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ആരോഗ്യ പ്രവർത്തകനെ സസ്‌പെൻഡ് ചെയ്‌തു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണ വിധേയമായി ഫിസിയോ തെറാപ്പിസ്‌റ്റ് ബി...

കർണാടകയിലെ മണ്ണിടിച്ചിൽ; കാണാതായ അർജുനായി തിരച്ചിൽ- ഇടപെട്ട് സിദ്ധരാമയ്യ

ബെംഗളൂരു: കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഇടപെടൽ. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം...
- Advertisement -