Mon, Mar 23, 2026
24.4 C
Dubai

കെ രാധാകൃഷ്‌ണന് പകരം ഒആർ കേളു? സാധ്യതാ പട്ടികയിൽ സച്ചിൻ ദേവിന്റെ പേരും

കോട്ടയം: ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ രാധാകൃഷ്‌ണന് പകരം മാനന്തവാടി എംഎൽഎ ഒആർ കേളു മന്ത്രിയാവാൻ സാധ്യത. സിപിഎമ്മിന്റെ യുവ മുഖമായ സച്ചിൻ ദേവ് അടക്കമുള്ളവരുടെ പേരും പരിഗണനയിലുണ്ട്. സിപിഎം...

കാറിൽ നീന്തൽക്കുളം; മോട്ടോർ വാഹനവകുപ്പ് ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിച്ചു

കൊച്ചി: കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച സംഭവത്തിൽ കലവൂർ സ്വദേശിയായ യൂട്യൂബർ സഞ്‌ജു ടെക്കിക്കെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട് മോട്ടോർ വാഹനവകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസ് നാളെ പരിഗണിക്കാനിരിക്കെയാണ്...

യുഎഇ സന്ദർശക ടൂറിസ്‌റ്റ് വിസ; കർശന നിർദ്ദേശം നൽകി വിമാന കമ്പനികൾ

അബുദാബി: സന്ദർശക ടൂറിസ്‌റ്റ് വിസയിൽ യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദ്ദേശം നൽകി വിമാന കമ്പനികൾ. ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്‌പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കാൻ ഹോട്ടൽ റിസർവേഷൻ ചെയ്‌തതിന്റെ രേഖ, യാത്രാ കാലയളവിൽ...

സുരേഷ് ഗോപിയെ ഡെൽഹിക്ക് വിളിപ്പിച്ചു; സഹമന്ത്രി സ്‌ഥാനം ലഭിക്കുമെന്ന് സൂചന

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപിയെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായാണ് സുരേഷ് ഗോപി ഡെൽഹിയിലെത്തുന്നത്. ഇന്ന് വൈകിട്ട് 6.55ന്...

ശിക്ഷിക്കപ്പെട്ട ഡ്രൈവർമാർ സ്‌കൂൾ വാഹനം ഓടിക്കേണ്ട; പുതിയ സർക്കുലർ

തിരുവനന്തപുരം: ഒരിക്കലെങ്കിലും ശിക്ഷ അനുഭവിച്ചവരെ സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരാക്കരുതെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ്. കുട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതവകുപ്പ് പുതിയ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കൽ, അമിത വേഗത ഉൾപ്പടെയുള്ള കേസുകളിൽ...

ആനക്കയം പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

മലപ്പുറം: മഞ്ചേരി ആനക്കയം പാലത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. കാഞ്ഞമണ്ണ മഠത്തിൽ അലവികുട്ടിയുടെ മകൻ അഹമ്മദ് റിജാസ് (18) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് ഏഴുമണിക്കാണ് അപകടം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ...

സർക്കാർ രൂപീകരണം; സുപ്രധാന പദവികൾ ആവശ്യപ്പെട്ട് ഘടകകക്ഷികൾ; ബിജെപിക്ക് സമ്മർദ്ദം

ന്യൂഡെൽഹി: മൂന്നാം സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കിട്ട ചർച്ചകൾ നടക്കവേ, എൻഡിഎയിൽ സമ്മർദ്ദം ശക്‌തമാക്കി ഘടകകക്ഷികൾ. സർക്കാർ രൂപീകരണത്തിന് ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് തെലുങ്കുദേശം പാർട്ടിയും (ടിഡിപി) ജനതാദൾ യുണൈറ്റഡും (ജെഡിയു)...

ഉപതിരഞ്ഞെടുപ്പ് ചർച്ചയിൽ കോൺഗ്രസ്; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ പരിഗണനയിൽ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രണ്ട്‌ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ച് കോൺഗ്രസ് നേതൃത്വം. പാലക്കാട്ട് ഷാഫി പറമ്പിലിന്റെ പകരക്കാരനായി യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ, കെപിസിസി...
- Advertisement -