Wed, Mar 25, 2026
24.1 C
Dubai

ഇന്ന് രാത്രി ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഇന്ന് രാത്രി ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന്...

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശം റദ്ദാക്കി

കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്‌ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഹരജിക്കാരുടെ ഭാഗം കൂടി കേട്ട് പുതിയ നോമിനേഷൻസ് വഴി അപ്പോയ്‌ൻമെന്റ് നടത്താൻ കോടതി ഗവർണർക്ക് നിർദ്ദേശം നൽകി....

17-കാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവം; പിതാവ് അറസ്‌റ്റിൽ

പൂനെ: 17-കാരൻ ഓടിച്ച കാറിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ പിതാവിനെ പൂനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മഹാരാഷ്‌ട്രയിലെ ഔറംഗാബാദിൽ നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. ജുവനൈൽ ജസ്‌റ്റിസ്‌ നിയമപ്രകാരം കുട്ടികളോടുള്ള മനപ്പൂർവമായ അശ്രദ്ധ,...

പരിക്കേറ്റയാളുമായി ‘ലതഗൗതം’ ആശുപത്രിയിലേക്ക് കുതിച്ചു; സ്വകാര്യ ബസ് ജീവനക്കാർക്ക് കൈയ്യടി

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ കിടന്നയാളെ ആശുപത്രിയിൽ എത്തിച്ച സ്വകാര്യ ബസ് ജീവനക്കാർക്കാണ് ഇന്ന് സോഷ്യൽ മീഡിയ ഒന്നാകെ, ഒരു നാടൊന്നാകെ കൈയ്യടികൾ നൽകുന്നത്. വരുംവരായ്‌കകൾ ഒന്നും നോക്കാതെ മനുഷ്യജീവനുകളെ ചേർത്ത് പിടിക്കാൻ...

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്‌തൻ

കൊച്ചി: സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ആശ്വാസം. കേസിൽ നിന്ന് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്‌തനാക്കി. കുറ്റപത്രത്തിൽ നിന്ന്...

പയ്യന്നൂരിൽ വൻ കവർച്ച; വീട് കുത്തിപ്പൊളിച്ച് 75 പവൻ സ്വർണം കവർന്നു

കണ്ണൂർ: പയ്യന്നൂരിൽ വൻ കവർച്ച. പയ്യന്നൂർ പെരുമ്പയിൽ സിഎച്ച് സുഹറയുടെ വീട് കുത്തിപ്പൊളിച്ചാണ് 75 പവൻ സ്വർണം കവർന്നത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള ഭർത്താവിനൊപ്പം ആയിരുന്നു സുഹറ. വീട്ടിൽ മകനും...

സംസ്‌ഥാനത്ത്‌ ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം ഉൾപ്പടെ മിക്ക ജില്ലകളിലും പുലർച്ചെ മുതൽ ശക്‌തമായ മഴയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നും റെഡ് അലർട് തുടരും. തിരുവനന്തപുരം, കൊല്ലം,...

അവയവക്കടത്ത്; കുറ്റം സമ്മതിച്ച് പ്രതി- പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

കൊച്ചി: അവയവക്കടത്ത് കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക. കേസിൽ പിടിയിലായ പ്രതി തൃശൂർ വലപ്പാട് സ്വദേശി സാബിത്ത് കുറ്റം സമ്മതിച്ചിരുന്നു....
- Advertisement -