‘കോടികൾ വാങ്ങി, പാക്കിസ്‌ഥാന്റെ ആണവായുധ നിയന്ത്രണം യുഎസിന് നൽകി’
ന്യൂഡെൽഹി: പാക്കിസ്‌ഥാൻ സർക്കാരുമായുള്ള യുഎസ് ബന്ധത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ സിഐഎ ഉദ്യോഗസ്‌ഥൻ. പാക്കിസ്‌ഥാന്റെ ആണവായുധങ്ങൾ യുഎസ് നിയന്ത്രണത്തിൽ ആയിരുന്നുവെന്നാണ് സിഐഎ ഉദ്യോഗസ്‌ഥനായിരുന്ന ജോൺ കിരിയാക്കോയുടെ വെളിപ്പെടുത്തൽ.
കോടിക്കണക്കിന് ഡോളർ നൽകിയതിനെ തുടർന്ന് പാക്കിസ്‌ഥാൻ...
കുനാർ നദിയിൽ ഡാം നിർമിക്കും; ഉത്തരവിട്ട് താലിബാൻ, പാക്കിസ്‌ഥാന്റെ വെള്ളം കുടി മുട്ടും
ന്യൂഡെൽഹി: പാക്കിസ്‌ഥാനെതിരെ കടുത്ത നടപടിയുമായി അഫ്‌ഗാനിസ്‌ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂനദീജല കരാർ റദ്ദാക്കി പാക്കിസ്‌ഥാന് വെള്ളം നൽകുന്നത് തടഞ്ഞ ഇന്ത്യയുടെ മാതൃക പിന്തുടരാനാണ് അഫ്‌ഗാനിസ്‌ഥാന്റെ നീക്കം.
കുനാർ നദിയിൽ ഡാം നിർമിച്ച് പാക്കിസ്‌ഥാനിലേക്കുള്ള...
‘ധൈര്യമുണ്ടെങ്കിൽ യുദ്ധക്കളത്തിലിറങ്ങി നേരിടൂ’; അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ
കാബൂൾ: പാക്കിസ്‌ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ. സൈനികരെ അയക്കുന്നതിന് പകരം ധൈര്യമുണ്ടെങ്കിൽ നേരിട്ട് യുദ്ധക്കളത്തിലിറങ്ങി നേരിടാനാണ് തെഹ്‌രികെ താലിബാൻ പാക്കിസ്‌ഥാന്റെ (ടിടിപി) കമാൻഡർ അസിം മുനീറിനെ വെല്ലുവിളിച്ചത്.
പാക്ക്...
‘ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടു, തീരുവ ഭീഷണി പ്രയോഗിച്ചു’; ട്രംപ്
വാഷിങ്ടൻ: ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ തീരുവ ഭീഷണി ഉപയോഗിച്ചെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എട്ട് യുദ്ധങ്ങൾ നിർത്തിയെന്ന് വീണ്ടും പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ. ഇന്ത്യ ഇക്കാര്യം...
‘വ്യോമാതിർത്തിക്ക് മുകളിലൂടെ പറന്നാൽ പുട്ടിനെ അറസ്‌റ്റ് ചെയ്യും’; ഭീഷണിയുമായി പോളണ്ട്
ബുഡാപെസ്‌റ്റ്: തങ്ങളുടെ വ്യോമാതിർത്തിക്ക് മുകളിലൂടെ പറന്നാൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനെ അറസ്‌റ്റ് ചെയ്യുമെന്ന ഭീഷണിയുമായി പോളണ്ട്. പുട്ടിൻ തങ്ങളുടെ വ്യോമാതിർത്തി കടന്നാൽ അദ്ദേഹത്തിനെതിരെ രാജ്യാന്തര അറസ്‌റ്റ് വാറണ്ട് നടപ്പിലാക്കുമെന്നാണ് പോളണ്ട് മുന്നറിയിപ്പ്...
ധനാനുമതി ബില്ലിന് അംഗീകാരമില്ല; അമേരിക്കയിൽ ഷട്ട്ഡൗൺ തുടരും
വാഷിങ്ടൻ: അമേരിക്കയിൽ സർക്കാർ പ്രഖ്യാപിച്ച ഷട്ട്ഡൗൺ തുടരും. സെനറ്റിൽ ഇന്ന് അവതരിപ്പിച്ച ധനാനുമതി ബില്ലും പരാജയപ്പെട്ടു. ഇത് തുടർച്ചയായി 11ആം തവണയാണ് ധനാനുമതി ബിൽ പരാജയപ്പെടുന്നത്. അടച്ചുപൂട്ടൽ 21ആം ദിവസത്തിലേക്ക് നീണ്ടതോടെ ലക്ഷക്കണക്കിന്...
റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ല, തുടർന്നാൽ വമ്പൻ തീരുവ; ഭീഷണിയുമായി ട്രംപ്
വാഷിങ്ടൻ: റഷ്യൻ എണ്ണയിൽ വീണ്ടും നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യ റഷ്യയുമായി ഇനി എണ്ണ വ്യാപാരം നടത്തില്ലെന്ന് ആവർത്തിച്ചാണ് ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി...
ഗാസയിൽ വെടിനിർത്തൽ ധാരണ പുനഃസ്‌ഥാപിച്ച് ഇസ്രയേൽ; ഹമാസിന് മുന്നറിയിപ്പ്
ജറുസലേം: ഗാസയിൽ വെടിനിർത്തൽ ധാരണ പുനഃസ്‌ഥാപിച്ച് ഇസ്രയേൽ. റഫ അടക്കം ഗാസയിലെ വിവിധയിടങ്ങളിൽ കഴിഞ്ഞദിവസം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇസ്രയേൽ നടപടി. സൈനികർക്ക് നേരെ ഹമാസ് ആക്രമണം നടത്തിയെന്ന് കാണിച്ചാണ് ഇസ്രയേൽ പോർവിമാനങ്ങൾ...









































