Wed, Apr 24, 2024
25 C
Dubai

മനുഷ്യാവകാശ ലംഘനം; ഇസ്രയേൽ സൈനിക വിഭാഗത്തെ ഉപരോധിക്കാൻ യുഎസ് നീക്കം

വാഷിങ്ടൻ: ഇസ്രയേൽ പ്രതിരോധ സേനാ യൂണിറ്റായ നെത്‌സ യെഹൂദയ്‌ക്ക് ഉപരോധം ഏർപ്പെടുത്താൻ യുഎസ് ഒരുങ്ങുന്നതായി റിപ്പോർട്. വെസ്‌റ്റ് ബാങ്കിൽ പലസ്‌തീൻ പൗരൻമാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് ഉപരോധം ഏർപ്പെടുത്തുന്നത്. ആദ്യമായാണ് ഇസ്രയേൽ സൈനിക...

ജപ്പാനിൽ സൈനിക ഹെലികോപ്‌ടറുകൾ കൂട്ടിയിടിച്ചു അപകടം; ഒരു മരണം, ഏഴുപേരെ കാണാതായി

ടോക്കിയോ: ജപ്പാനിൽ രണ്ടു സൈനിക ഹെലികോപ്‌ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഏഴുപേരെ കാണാതായതായി ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്‌സ് വക്‌താവ്‌ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആദ്യം ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹെലികോപ്റ്ററുകളുടെ...

‘അത് ഡ്രോണുകൾ അല്ല, കളിപ്പാട്ടം’; ഇസ്രയേൽ വ്യോമാക്രമണത്തെ നിസാരവൽക്കരിച്ച് ഇറാൻ

ടെഹ്റാൻ: ഇറാൻ നഗരമായ ഇസ്‌ഫഹാനിലെ ഷഹിദ് സലാമി എയർബേസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ നിസാരവൽക്കരിച്ച് ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്‌ദുല്ലാഹിയൻ. ആക്രമണവുമായി ഇസ്രയേലിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന കാര്യം വ്യക്‌തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും...

ഇറാന് നേരെ ഇസ്രയേൽ വ്യോമാക്രമണം; രാജ്യം യുദ്ധമുഖത്ത്

ടെഹ്റാൻ: ഇറാൻ നഗരമായ ഇസ്‌ഫഹാനിലെ ഷഹിദ് സലാമി എയർബേസിൽ ഇസ്രയേൽ വ്യോമാക്രമണം. ഉഗ്ര സ്‌ഫോടനം നടന്നതായാണ് റിപ്പോർട്. രാജ്യം അതീവ ജാഗ്രതയിലാണ്. ഇസ്‌ഫഹാൻ പ്രവിശ്യയിലെ സൈനിക താവളത്തിന് സമീപത്തായി നിരവധി സ്‌ഫോടക ശബ്‌ദങ്ങൾ...

‘എക്‌സ്’ നിരോധിച്ച് പാകിസ്‌ഥാൻ; രാജ്യസുരക്ഷയിൽ ആശങ്കയെന്ന് വിശദീകരണം

ഇസ്‌ലാമാബാദ്: സാമൂഹിക മാദ്ധ്യമമായ എക്‌സ് (ട്വിറ്റർ) നിരോധിച്ച് പാകിസ്‌ഥാൻ. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയിൽ എക്‌സ് താൽക്കാലികമായി നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം ദീർഘകാലത്തേക്ക് തുടരാൻ പാകിസ്‌ഥാൻ ആഭ്യന്തര മന്ത്രാലയം...

ഇസ്രയേൽ ബന്ധമുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ; കപ്പലിൽ മലയാളികൾ ഉൾപ്പടെ 17 ഇന്ത്യക്കാർ

ടെഹ്റാൻ: മലയാളികൾ ഉൾപ്പടെ 17 ഇന്ത്യക്കാർ ഉൾപ്പെടുന്ന ഇസ്രയേൽ പങ്കാളിത്തമുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ്. യുഎഇയിൽ നിന്ന് മുംബൈ നാവസേവ തുറമുഖത്തേക്ക് വരികയായിരുന്ന 'എംസിഎസ് ഏരീസ്' എന്ന കണ്ടെയ്‌നർ കപ്പലാണ്...

ഇസ്രയേലിനെ ഏത് നിമിഷവും ഇറാൻ ആക്രമിക്കും; അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം

വാഷിങ്ടൻ: ഇസ്രയേലിനെ ഏത് നിമിഷവും ഇറാൻ ആക്രമിക്കാൻ സാധ്യത. 48 മണിക്കൂറിനകം ഇറാൻ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡണ്ട് ജോ...

ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു; ഹമാസ് തലവന്റെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടു

ഗാസ: ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണങ്ങൾ തുടരുന്നു. ഗാസ സിറ്റിയിലെ ഷാതി അഭയാർഥി ക്യാമ്പിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ ഇസ്‌മായിൽ ഹനിയയുടെ മൂന്ന് മക്കളും മൂന്ന് കൊച്ചുമക്കളും കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ചു....
- Advertisement -