Sat, Oct 18, 2025
35 C
Dubai

യുദ്ധം അവസാനിച്ചു, ഗാസയിലെ വെടിനിർത്തൽ നിലനിൽക്കും; ട്രംപ്

വാഷിങ്ടൻ: ഇസ്രയേൽ- ഹമാസ് യുദ്ധം അവസാനിച്ചെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന ഉച്ചകോടിക്കായി ഈജിപ്‌തിലേക്ക് തിരിക്കും മുമ്പായിരുന്നു ട്രംപിന്റെ പ്രതികരണം. ഇസ്രയേലിൽ വിമാനമിറങ്ങുന്ന ട്രംപ്, അവിടെ രാജ്യത്തിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്യും....

‘200ലധികം താലിബാൻ സൈനികർ കൊല്ലപ്പെട്ടു, സൈനിക പോസ്‌റ്റുകൾ പിടിച്ചെടുത്തു’

ഇസ്‌ലാമാബാദ്: ഞായറാഴ്‌ച രാത്രിയിൽ പാക്കിസ്‌ഥാൻ- അഫ്‌ഗാൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ കുറഞ്ഞത് 23 പാക്കിസ്‌ഥാൻ സൈനികരും ഇരുന്നൂറിലധികം താലിബാൻ സൈനികരും കൊല്ലപ്പെട്ടതായി പാക്കിസ്‌ഥാൻ സൈന്യം. അതിർത്തി പ്രദേശങ്ങളിൽ അഫ്‌ഗാൻ സേന നടത്തിയ പ്രകോപനമില്ലാത്ത ആക്രമണങ്ങൾക്ക്...

സമാധാന പാതയിൽ ഗാസ; ബന്ദികളുടെ കൈമാറ്റം തിങ്കളാഴ്‌ച ഉണ്ടായേക്കും

ഗാസ സിറ്റി: യുഎസിന്റെ മധ്യസ്‌ഥതയിൽ ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ ധാരണയിലെത്തിയതോടെ ഗാസയിലേക്ക് തിരിച്ചെത്തുകയാണ് ആയിരങ്ങൾ. കാൽനടയായും വാഹനങ്ങളിലായും ജനം താമസ മേഖലകളിലേക്ക് തിരികെ എത്തുകയാണ്. ഇസ്രയേൽ ആക്രമണത്തിൽ ആകെ തകർന്ന ഗാസയിൽ വീണ്ടും...

പാക്കിസ്‌ഥാനിൽ വൻ ആക്രമണവുമായി താലിബാൻ; 20 പോലീസുകാർ കൊല്ലപ്പെട്ടു

കാബൂൾ: പാക്കിസ്‌ഥാനെതിരെ ആക്രമണം ആരംഭിച്ച് താലിബാൻ സേന. പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു. പാക്കിസ്‌ഥാനിലെ ഖൈബർ പക്‌തൂൺക്വയിൽ പോലീസ് ട്രെയിനിങ് ക്യാമ്പിലുണ്ടായ ചാവേർ സ്‍ഫോടനത്തിൽ 20 ഉദ്യോഗസ്‌ഥർ...

‘ഗാസയിൽ പറ്റുമെങ്കിൽ റഷ്യയിലും പറ്റും’; ട്രംപിനെ അഭിനന്ദിച്ച് സെലൻസ്‌കി

കീവ്: ഗാസ സമാധാന പദ്ധതിയെ അഭിനന്ദിക്കുന്നതായി യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കി. ഗാസയിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ, തീർച്ചയായും റഷ്യൻ യുദ്ധവും അവസാനിപ്പിക്കാൻ കഴിയുമെന്ന് സെലൻസ്‌കി എക്‌സിൽ കുറിച്ചു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി...

ചൈനയ്‌ക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ്

വാഷിങ്ടൻ: ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. ചില സോഫ്‌റ്റ്‌വെയറുകൾക്ക് കയറ്റുമതി നിയന്ത്രണവും ഏർപ്പെടുത്തി....

ഇസ്രയേൽ-ഹമാസ് കരാർ ഒപ്പിടൽ നാളെ ഈജിപ്‌തിൽ; ട്രംപ് എത്തും

കയ്‌റോ: ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ ഒപ്പിടൽ ചടങ്ങ് നാളെ ഈജിപ്‌തിൽ നടക്കും. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ചടങ്ങിൽ പങ്കെടുക്കും. അതിനിടെ, ഹമാസുമായുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ഗാസയിൽ നിന്ന് ഇസ്രയേൽ...

ഫിലിപ്പീൻസിൽ അതിശക്‌തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ജനങ്ങളെ ഒഴിപ്പിക്കുന്നു

മനില: ഫിലിപ്പീൻസിൽ അതിശക്‌തമായ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം രാവിലെ 9.43നായിരുന്നു ഭൂചലനം. ദാവോ ഓറിയന്റലിലെ മനായ് ടൗൺ തീരത്തോട് ചേർന്ന് സമുദ്രത്തിൽ പത്ത് കിലോമീറ്റർ ആഴത്തിലാണ്...
- Advertisement -