ഗാസ ‘കത്തിച്ച്’ ഇസ്രയേൽ; നൂറിലേറെ പേർ കൊല്ലപ്പെട്ടു, പലായനം ചെയ്‌ത് ആളുകൾ
ടെൽ അവീവ്: ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ നടത്തിയ ബോംബാക്രമണത്തിൽ കത്തിയമർന്ന് ഗാസ. നൂറിലേറെ പേർ കൊല്ലപ്പെട്ടു. അതിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിന് പിന്നാലെ ഗാസ പട്ടണത്തിൽ നിന്ന് പകുതിയോളം പേർ പലായനം...
മധ്യസ്‌ഥ ചർച്ചക്ക് ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ല; ട്രംപിന്റെ വാദം തള്ളി പാക്ക് മന്ത്രി
ഇസ്‌ലാമാബാദ്: ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മൂന്നാം കക്ഷിയുടെ മധ്യസ്‌ഥത തേടാൻ ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഇഷാഖ് ദർ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വെടിനിർത്തൽ സാധ്യമാക്കാൻ ഇടപെട്ടുവെന്ന...
ഇസ്രയേൽ കരയാക്രമണം; ഗാസയിൽ പ്രദേശവാസികളെ ഒഴിപ്പിക്കുന്നു, 68 പേർ കൊല്ലപ്പെട്ടു
ടെൽ അവീവ്: ഗാസയിൽ അതിരൂക്ഷ ആക്രമണവുമായി ഇസ്രയേൽ. ഓപ്പറേഷൻ 'ഗിദയോൻ ചാരിയറ്റ്സ് 2' എന്ന പേരിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഇതിനായി ഗാസ സിറ്റിയിൽ വിപുലമായ സൈനിക നടപടി...
ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ല, നെതന്യാഹു ഉറപ്പ് നൽകി; ട്രംപ്
വാഷിങ്ടൻ: ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇക്കാര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉറപ്പ് നൽകിയെന്നും ട്രംപ് പറഞ്ഞു. ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ കുറിച്ച് ബെന്യാമിൻ...
‘സുശീല കാർക്കി രാജിവെക്കണം’; പ്രതിഷേധവുമായി ജെൻ സീയിലെ ഒരു വിഭാഗം
കാഠ്‌മണ്ഡു: നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കാർക്കിക്കെതിരെ പ്രതിഷേധവുമായി ജെൻ സീ സമരക്കാരിലെ ഒരു വിഭാഗം. തങ്ങളുമായി കൂടിയാലോചിക്കാതെ പ്രധാനമന്ത്രി പുതിയ മന്ത്രിമാരെ നിയമിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. കൊല്ലപ്പെട്ടവരുടെ പേരിൽ രാഷ്‌ട്രീയം...
‘ഖത്തർ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനം; പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’
ജറുസലേം: ഖത്തറിലെ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഖത്തറിലെ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനമാണെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ നെതന്യാഹു പ്രതികരിച്ചു.
ഹമാസിനെ...
‘മൃദു സമീപനം ഇനിയുണ്ടാകില്ല’; ഇന്ത്യൻ വംശജന്റെ കൊലപാതകത്തിൽ ട്രംപ്
വാഷിങ്ടൻ: ടെക്‌സസിലെ ഡാലസിൽ ഇന്ത്യൻ വംശജനായ ചന്ദ്ര മൗലിയെ (നാഗമല്ലയ്യ-50) ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്...
നേപ്പാളിൽ കൊല്ലപ്പെട്ടവർ രക്‌തസാക്ഷികൾ, കുടുംബത്തിന് പത്തുലക്ഷം; പ്രധാനമന്ത്രി
കാഠ്‌മണ്ഡു: നേപ്പാളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്‌തസാക്ഷികൾ ആയി പ്രഖ്യാപിക്കുമെന്ന് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കാർക്കി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം നേപ്പാളി രൂപ ആശ്വാസധനമായി നൽകാനും പരിക്കേറ്റവരുടെ ആശുപത്രി ചിലവുകൾ...









































