ഇന്ത്യ-ചൈന ബന്ധം വളരുമോ? മോദി-ഷി ചിൻപിങ് കൂടിക്കാഴ്‌ചയ്‌ക്ക് തുടക്കം
ടിയാൻജിൻ: ഷാങ്ഹായി സഹകരണ കൗൺസിൽ (എസ്‌സിഒ) ഉച്ചകോടിക്കായി ചൈനയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ്ങുമായുള്ള കൂടിക്കാഴ്‌ച തുടങ്ങി. 40 മിനിറ്റ് നീളുന്ന കൂടിക്കാഴ്‌ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്‌തമാക്കുന്നത് ചർച്ചയായേക്കും.
യുഎസ്...
‘ഇന്ത്യയുമായി സംയുക്‌ത ചർച്ചയ്‌ക്ക് തയ്യാർ, എന്നാൽ, യാചിക്കാനില്ല’
ഇസ്‌ലാമാബാദ്: ഇന്ത്യയുമായി എല്ലാ വിഷയത്തിലും സംയുക്‌ത ചർച്ചയ്‌ക്ക് തയ്യാറാണെന്ന് പാക്കിസ്‌ഥാൻ. കശ്‌മീർ പ്രശ്‌നം ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് ചർച്ചയ്‌ക്ക് തയ്യാറാണെന്ന് പാക്ക് വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധർ വ്യക്‌തമാക്കിയത്. എന്നാൽ, ഇക്കാര്യത്തിൽ യാചിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും...
ട്രംപിന് കനത്ത തിരിച്ചടി; തീരുവകൾ നിയമവിരുദ്ധമെന്ന് അപ്പീൽ കോടതി വിധി
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കോടതിയിൽ കനത്ത തിരിച്ചടി. വിവിധ രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തിയതിലാണ് കോടതി വിധി. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്‌ട് (ഐഇഇപിഎ) ഉപയോഗിച്ച് മറ്റുരാജ്യങ്ങൾക്ക് മേൽ ട്രംപ്...
അമേരിക്കയ്‌ക്ക് ‘പുല്ലുവില’, ഇന്ത്യയെ ചൈനയോട് അടുപ്പിച്ചു; വിമർശിച്ച് ജേക്ക് സുള്ളിവൻ
വാഷിങ്ടൻ: ഇന്ത്യക്ക് മേൽ ഇരട്ടത്തീരുവ ചുമത്തിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജേക്ക് സുള്ളിവൻ. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ വർഷങ്ങളായി...
ഇസ്രയേൽ വ്യോമാക്രമണം; യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു
സന: ഇസ്രയേൽ ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതായി യെമൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. യെമന്റെ തലസ്‌ഥാനമായ സനയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹൂതികൾ നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രധാനമന്ത്രി...
അധിക തീരുവ; യുഎസ് വിജ്‌ഞാപനമിറക്കി, രാജ്യതാൽപര്യം സംരക്ഷിക്കുമെന്ന് ഇന്ത്യ
വാഷിങ്ടൻ: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്താനുള്ള നടപടികളുമായി യുഎസ് ഭരണകൂടം മുന്നോട്ട്. അധിക തീരുവ ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പദ്ധതി വിശദീകരിച്ച് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പ് വിജ്‌ഞാപനം...
‘വിഷയത്തെ ഗൗരവമായി കാണണം’; യുഎസുമായുള്ള പ്രശ്‌നം പരിഹരിക്കണം’
വാഷിങ്ടൻ: ഇന്ത്യക്ക് മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്ര സംഘടനയിലെ യുഎസ് മുൻ അംബാസിഡർ നിക്കി ഹേലി രംഗത്ത്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന വിഷയത്തിലാണ് ഇന്ത്യക്ക് മുന്നറിയിപ്പ്. ഇന്ത്യ വിഷയത്തെ ഗൗരവമായി കാണണമെന്ന് നിക്കി ഹേലി...
മോസ്‌കോയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം; വിമാനത്താവളങ്ങൾ അടച്ച് റഷ്യ
മോസ്‌കോ: റഷ്യൻ തലസ്‌ഥാനമായ മോസ്‌കോയ്‌ക്ക് നേരെ ഡ്രോൺ ആക്രമണം. ശനിയാഴ്‌ചയാണ് മോസ്‌കോ നഗരത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നത്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തിട്ടുണ്ട്. മുന്നറിയിപ്പിന്റെ ഭാഗമായി മോസ്‌കോ നഗരത്തിലേത്...









































