പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്‌ട് ഉപയോഗിക്കും; താക്കീതുമായി ട്രംപ്
ലൊസാഞ്ചലസ്: പ്രതിഷേധക്കാർക്ക് താക്കീതുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ നടപടികൾക്കെതിരായുള്ള പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്‌ട് (കലാപ നിയമം) ഉപയോഗിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
രാജ്യത്തെ...
യുക്രൈനിൽ ഡ്രോൺ ആക്രമണം തുടർന്ന് റഷ്യ; ആശുപത്രിയിലെ പ്രസവ വാർഡ് തകർന്നു
കീവ്: യുക്രൈനിലെ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണം തുടർന്ന് റഷ്യ. ഒഡേസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ഡ്രോണാക്രമണത്തിൽ കനത്ത നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. ആശുപത്രിയിലെ പ്രസവ വാർഡ് തകർന്നു. പ്രസവ വാർഡും എമർജൻസി മെഡിക്കൽ കെട്ടിടങ്ങളും...
പ്രതിഷേധം തുടരുന്നു; 700 മറീനുകളെ വിന്യസിച്ച് ട്രംപ്, വിമർശിച്ച് ഗവർണർ
ലൊസാഞ്ചലസ്: അനധികൃത കുടിയേറ്റക്കാരെ അറസ്‌റ്റ് ചെയ്‌ത് നാടുകടത്താനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ കാലിഫോർണിയയിലെ ലൊസാഞ്ചലസിൽ വെള്ളിയാഴ്‌ച ആരംഭിച്ച പ്രതിഷേധം തുടരുന്നു. പ്രതിഷേധം അടിച്ചമർത്താൻ ട്രംപ് ഭരണകൂടം 700 മറീൻ സൈനികരെ...
കുടിയേറ്റക്കാർക്ക് എതിരായ നടപടി; ട്രംപിനെതിരെ തെരുവിലിറങ്ങി ആയിരങ്ങൾ, വൻ സംഘർഷം
ലൊസാഞ്ചലസ്: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റക്കാർക്ക് എതിരായ നടപടിക്കെതിരെ യുഎസിലെ ലൊസാഞ്ചലസിൽ വൻ സംഘർഷം. ട്രംപിന്റെ സൈനിക വിന്യാസത്തിനെതിരെ ആയിരങ്ങൾ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങി. ഗതാഗതം തടസപ്പെടുത്തുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്‌തു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ്...
ഗാസയിലേക്ക് സഹായം; ഗ്രെറ്റ തുൻബെർഗ് ഉൾപ്പടെ സഞ്ചരിച്ച കപ്പൽ തടഞ്ഞ് ഇസ്രയേൽ
ടെൽ അവീവ്: ഗാസ മുനമ്പിലേക്ക് അവശ്യവസ്‌തുക്കളുമായി എത്തിയ സന്നദ്ധപ്രവർത്തകരുടെ കപ്പൽ തടഞ്ഞ് ഇസ്രയേൽ സൈന്യം. ഗാസയിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് കപ്പൽ ഇസ്രയേൽ കസ്‌റ്റഡിയിൽ എടുത്തത്.
സ്വീഡിഷ് കാലാവസ്‌ഥാ പ്രചാരണ പ്രവർത്തക...
‘ബാലപീഡന പരമ്പരയിൽ ട്രംപിന് പങ്ക്’; വിവാദമായതോടെ പോസ്‌റ്റ് ഡിലീറ്റ് ചെയ്‌ത് മസ്‌ക്
വാഷിങ്ടൻ: ജെഫ്രി എപ്‌സ്‌റ്റീൻ ബാലപീഡന പരമ്പരയുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ഇട്ട എക്‌സ് പോസ്‌റ്റ് ഡിലീറ്റ് ചെയ്‌ത് ഇലോൺ മസ്‌ക്. ഇരുവരും തമ്മിലുള്ള വാക്‌പോര്...
യുക്രൈനിൽ റഷ്യയുടെ വ്യോമാക്രമണം; ആറുപേർ കൊല്ലപ്പെട്ടു, 80 പേർക്ക് പരിക്ക്
കീവ്: യുക്രൈൻ ഡ്രോണാക്രമണത്തിന് തിരിച്ചടി നൽകി റഷ്യ. യുക്രൈൻ തലസ്‌ഥാനമായ കീവിൽ ഇന്ന് പുലർച്ചെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേറ്റതായാണ് വിവരം.
നേരത്തെ റഷ്യൻ വ്യോമാക്രമണങ്ങൾക്ക് നേരെ...
ഒടുവിൽ വഴങ്ങി; ബംഗ്ളാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്
ധാക്ക: ബംഗ്ളാദേശിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇടക്കാല നേതാവ് മുഹമ്മദ് യൂനുസ്. അടുത്തവർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രഖ്യാപനം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ രാജ്യത്തുണ്ടായ രാഷ്‌ട്രീയ അനിശ്‌ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പിനുള്ള...









































