Sun, Jan 25, 2026
20 C
Dubai

അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തി പാക്കിസ്‌ഥാൻ

ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാൻ സൈനിക മേധാവി അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തി. പാക്കിസ്‌ഥാന്റെ പരമോന്നത സേനാ പദവിയാണ് ഫീൽഡ് മാർഷൽ തസ്‌തിക. ഇന്ത്യയുമായുള്ള സംഘർഷത്തിന് പിന്നാലെ അട്ടിമറിയുണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സ്‌ഥാനക്കയറ്റം എന്നതാണ്...

ഗാസയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുംവരെ പിൻമാറില്ല; ബെന്യാമിൻ നെതന്യാഹു

ടെൽ അവീവ്: ഗാസ മുനമ്പിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ പിൻമാറില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എക്‌സിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ''പോരാട്ടം ശക്‌തമാണ്. ഗാസ മുനമ്പിന്റെ മുഴുവൻ നിയന്ത്രണം ഞങ്ങൾ...

ഐക്യമുള്ള സഭയാണ് ആഗ്രഹം; ലിയോ പതിനാലാമൻ മാർപാപ്പ സ്‌ഥാനമേറ്റു

വത്തിക്കാൻ സിറ്റി: റോമൻ കത്തോലിക്കാ സഭയുടെ 267ആംമത് തലവനായി ലിയോ പതിനാലാമൻ മാർപാപ്പ സ്‌ഥാനമേറ്റു. ക്രിസ്‌തു മതം ഒന്നായിരിക്കുന്നത് പോലെ സഭയും ഒന്നാണെന്ന് സ്‌ഥാനാരോഹണ ചടങ്ങിൽ മാർപ്പാപ്പ പറഞ്ഞു. വിവിധ മതസ്‌ഥരുമായുള്ള ഐക്യം പ്രധാനമാണ്....

വിദേശ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ പാക്കിസ്‌ഥാൻ; ബിലാവൽ ഭൂട്ടോ നയിക്കും 

ഇസ്‌ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ പാക്കിസ്‌ഥാനും വിദേശ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനൊരുങ്ങുന്നു. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അയക്കാനാണ് പാക്കിസ്‌ഥാന്റെ നീക്കം. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇക്കാര്യം അറിയിച്ചതായി...

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്‌ഥാനാരോഹണം നാളെ; ലോകനേതാക്കൾ പങ്കെടുക്കും

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്‌ഥാനാരോഹണം നാളെ. ചടങ്ങിൽ 200ലേറെ വിദേശ ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കും. വത്തിക്കാൻ കനത്ത സുരക്ഷാ വലയത്തിലാണ്. ഏകദേശം 6000 പോലീസ് ഉദ്യോഗസ്‌ഥരെയും 1000 സന്നദ്ധ പ്രവർത്തകരെയും ഡ്യൂട്ടിക്കായി...

നൂർ ഖാൻ ഉൾപ്പടെയുള്ള വ്യോമതാവളങ്ങൾ ആക്രമിച്ചു; ഒടുവിൽ സമ്മതിച്ച് പാക്ക് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങൾ അക്രമിച്ചുവെന്ന് സമ്മതിച്ച് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. വെള്ളിയാഴ്‌ച സൈനിക ഉദ്യോഗസ്‌ഥർ ഉൾപ്പടെ പങ്കെടുത്ത ചടങ്ങിലാണ് പാക്ക് പ്രധാനമന്ത്രിയുടെ പ്രസ്‌താവന. നൂർ ഖാൻ ഉൾപ്പടെയുള്ള തന്ത്രപ്രധാനമായ പാക്ക്...

സംയോജിത ചർച്ചയ്‌ക്ക്‌ തയ്യാറെന്ന് പാക്ക് ഉപപ്രധാനമന്ത്രി; പ്രതികരിക്കാതെ ഇന്ത്യ

ഇസ്‌ലാമാബാദ്: എല്ലാ തർക്കങ്ങളും പരിഹരിക്കാൻ ഇന്ത്യയുമായി സംയോജിത ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന് പാക്ക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്‌ഹാഖ്‌ ദർ. പാക്ക് പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെടിനിർത്തൽ മേയ് 18...

സ്വാധീനം ഉറപ്പിക്കുക ലക്ഷ്യം; നാല് ദിവസത്തെ ഗൾഫ് പര്യടനം, ട്രംപ് ഇന്ന് സൗദിയിൽ

റിയാദ്: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആദ്യ നയതന്ത്ര യാത്ര ഇന്ന് സൗദിയിൽ ആരംഭിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾക്കായി റോമിൽ പോയതൊഴിച്ചാൽ, പ്രസിഡണ്ടായി ചുമതലയേറ്റ ശേഷം ട്രംപിന്റെ ആദ്യ നയതന്ത്ര വിദേശ...
- Advertisement -