പോരാട്ടം വിപുലപ്പെടുത്തി ഗാസ കീഴടക്കും; പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രയേൽ
ടെൽ അവീവ്: ഹമാസിനെതിരായ പോരാട്ടം വിപുലപ്പെടുത്തി ഗാസ കീഴടക്കാനും പ്രദേശം കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് ഇസ്രയേൽ ഭരണകൂടം അംഗീകാരം നൽകി. ഗാസയിലെ പ്രവർത്തനം വിപുലീകരിക്കാനുള്ള പദ്ധതി സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭ സമിതി ഏകകണ്‌ഠമായി അംഗീകരിച്ചതായി...
ഹൂതി ആക്രമണം; ടെൽ അവീവിലേക്കുള്ള സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ
ടെൽ അവീവ്: ടെൽ അവീവിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് വിമാനക്കമ്പനികൾ. ഇസ്രയേൽ വിമാനത്താവളത്തിൽ ഹൂതി വിമതർ മിസൈലാക്രമണം നടത്തിയതിന് പിന്നാലെയാണ് നടപടി. ഇസ്രയേലിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു. മേയ് ആറുവരെയാണ്...
‘സിന്ധൂനദീജല കരാർ മരവിപ്പിച്ചാൽ തിരിച്ചടിക്കും, ഡാം നിർമിച്ചാൽ തകർക്കും’
ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യ-പാക്ക് നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വീണ്ടും പ്രകോപനവുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഗ്വാജ മുഹമ്മദ് ആസിഫ് രംഗത്ത്.
സിന്ധൂനദീജല കരാർ മരവിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ടുപോയാൽ തിരിച്ചടിക്കുമെന്നും വെള്ളം...
‘പാക്കിസ്‌ഥാനെ ആക്രമിച്ചാൽ ഇന്ത്യയിൽ അധിനിവേശം’; ബംഗ്ളാദേശ് മുൻ മേജർ ജനറൽ വിവാദത്തിൽ
ധാക്ക: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്‌ഥാനെ ആക്രമിച്ചാൽ ഇന്ത്യയുടെ ഏഴ് വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങളിൽ അധിനിവേശം നടത്തണമെന്ന് ബംഗ്ളാദേശ് ഇടക്കാല സർക്കാരിലെ മുതിർന്ന ഉദ്യോഗസ്‌ഥനും വിരമിച്ച മേജർ ജനറലുമായി എംഎൽഎം ഫസ്‌ലുർ റഹ്‌മാൻ. അധിനിവേശത്തിനായി...
നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്‌ക്ക് മുന്നറിയിപ്പ്
കീവ്: ചരിത്രപരമായ കരാറിൽ ഒപ്പിട്ട് യുഎസും യുക്രൈനും. വാഷിങ്‌ടണിൽ വെച്ച് ധാതുകരാറിൽ ആണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. യുക്രൈനിലെ ധാതുക്കളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം പങ്കിടാനാണ് ധാരണ. ലാഭത്തിന്റെ 50% അമേരിക്കയുമായി പങ്കുവയ്‌ക്കും....
അടുത്ത 36 മണിക്കൂറിനുള്ളിൽ ഇന്ത്യ തിരിച്ചടിക്കും; റിപ്പോർട് ലഭിച്ചതായി പാക്ക് മന്ത്രി
ഇസ്‌ലാമാബാദ്: അടുത്ത 24 മുതൽ 36 മണിക്കൂറിനുള്ളിൽ ഇന്ത്യ സൈനികാക്രമണം നടത്തിയേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട് ലഭിച്ചതായി പാക്ക് വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതല യോഗത്തിന് പിന്നാലെയാണ് പാക്ക്...
നിലനിൽപ്പിന് ഭീഷണി വന്നാൽ ആണവായുധം ഉപയോഗിക്കും; പാക്ക് പ്രതിരോധ മന്ത്രി
ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന് പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഗ്വാജ മുഹമ്മദ് ആസിഫ്. ഇന്ത്യയിൽ നിന്ന് ഉടൻ സൈനികാക്രമണം ഉണ്ടാകുമെന്നാണ് ഗ്വാജ മുഹമ്മദ് ആസിഫ് റോയിട്ടേഴ്‌സിന് നൽകിയ...
പാകിസ്‌ഥാന് പിന്തുണയുമായി ചൈന; തുർക്കി സൈനിക വിമാനത്തിൽ ആയുധങ്ങളെത്തിച്ചു
ഇസ്‌ലാമാബാദ്: പഹൽഗാം വിഷയത്തിൽ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിൽ ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി തുർക്കിയുടെ സൈനിക വിമാനങ്ങൾ പാക്കിസ്‌ഥാനിൽ എത്തിയതായി റിപ്പോർട്. തുർക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെർക്കുലീസ് സി-130 ചരക്ക് വിമാനമാണ് പാക്കിസ്‌ഥാനിലെത്തിയത്.
പടക്കോപ്പുകൾ, ആയുധങ്ങൾ,...








































