ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി അപകടം; മരണസംഖ്യ 85 ആയി
സോൾ: ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെയുണ്ടായ വിമാനാപകടത്തിൽ 85 പേർ മരിച്ചു. ബാങ്കോക്കിൽ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടത്.
ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന്...
ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക
വാഷിങ്ടൻ: 2024ൽ ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം യുഎസ് നാടുകടത്തിയെന്ന് റിപ്പോർട്. ഡിസംബർ 19ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് (ഐസിഇ) പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് 2024ൽ യുഎസിൽ...
വിമാനം തകർന്ന് വീഴുന്നതിന് മുൻപും ശേഷവുമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
അസ്‌താന: അസർബൈജാൻ എയർലൈൻസിന്റെ വിമാനം കസാഖിസ്‌ഥാനിൽ തകർന്ന് വീഴുന്നതിന് മുൻപും ശേഷവുമുള്ള ദൃശ്യങ്ങൾ പുറത്ത്. വിമാനം തകരുന്നതിന് മുൻപ് യാത്രക്കാർ പരിഭ്രാന്തരാകുന്നതും, വിമാനം തകർന്നതിന് ശേഷമുള്ള ദൃശ്യങ്ങളുമാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്.
അപകടത്തിന്റെ ഭീകരത...
തുൽക്കറിലെ അഭയാർഥി ക്യാംപിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; എട്ടുപേർ കൊല്ലപ്പെട്ടു
ജറുസലേം: ഇസ്രയേൽ അധിനിവേശ വെസ്‌റ്റ് ബാങ്കിലെ തുൽക്കർ നഗരത്തിന് സമീപമുള്ള അഭയാർഥി ക്യാംപിൽ ക്രിസ്‌മസ് തലേന്ന് സൈന്യം നടത്തിയ ആക്രമണങ്ങളിൽ എട്ട് പലസ്‌തീനികൾ കൊല്ലപ്പെട്ടു. പുലർച്ചെ ഇസ്രയേൽ സേനയുടെ ഷെല്ലാക്രമണത്തിൽ ഖൗല അബ്‌ദോ...
വാട്‍സ് ആപ്, ഗൂഗിൾ പ്ളേ സ്‌റ്റോർ എന്നിവയുടെ നിരോധനം പിൻവലിച്ച് ഇറാൻ
ടെഹ്റാൻ: വാട്‍സ് ആപിന്റേയും ഗൂഗിൾ പ്ളേ സ്‌റ്റോറിന്റെയും നിരോധനം ഔദ്യോഗികമായി പിൻവലിച്ച് ഇറാൻ. പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാൻ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നാണ് ഇന്റർനെറ്റ് നിയന്ത്രണങ്ങൾ എടുത്തുകളയുമെന്നത്.
ഇന്റർനെറ്റ് നിയന്ത്രണങ്ങൾ...
നിർണായക തീരുമാനവുമായി ബൈഡൻ; യുഎസിൽ 37 പേരുടെ വധശിക്ഷ റദ്ദാക്കി
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നിർണായക തീരുമാനവുമായി പ്രസിഡണ്ട് ജോ ബൈഡൻ. യുഎസിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെയും ശിക്ഷ ജീവപര്യന്തമാക്കി...
ഇസ്‌മയിൽ ഹനിയ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ- ഹൂതികൾക്കും മുന്നറിയിപ്പ്
ജറുസലേം: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയയുടെ (61) കൊലപതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ. ഇസ്‌മയിൽ ഹനിയ കൊല്ലപ്പെട്ടിട്ട് അഞ്ചുമാസം പിന്നിടുമ്പോഴാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ രംഗത്തു വന്നത്.
ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ...
യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്‌ചക്ക് തയ്യാർ; വ്ളാഡിമിർ പുട്ടിൻ
മോസ്‌കോ: യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്‌ചക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. യുദ്ധം അവസാനിപ്പിക്കാൻ നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്നും പുടിൻ പറഞ്ഞു.
യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ...









































