Fri, Jan 23, 2026
21 C
Dubai

ടവർ നിർമാണത്തിനെതിരെ പ്രതിഷേധം; യുവാവിന്റെ ആത്‍മഹത്യാ ശ്രമം, തടഞ്ഞ് പോലീസ്

കോഴിക്കോട്:പേരാമ്പ്ര ചാലിക്കരയിൽ ടവർ നിർമാണത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ജനവാസ മേഖലയിൽ നിന്ന് ടവർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ നടത്തിയ ശക്‌തമായ പ്രതിഷേധത്തിലാണ് സംഘർഷമുണ്ടായത്. ഇതിനിടെ, യുവാവ് ആത്‍മഹത്യാ...

മെഡിക്കൽ കോളേജ് ഹോസ്‌റ്റലിൽ റാഗിങ്; 11 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എംബിബിഎസ്‌ വിദ്യാർഥികളെ റാഗ് ചെയ്‌ത വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. 11 രണ്ടാംവർഷ വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. റാഗ് ചെയ്യപ്പെട്ട വിദ്യാർഥികൾ നൽകിയ പരാതിയിൻമേലാണ് നടപടി. കോളേജ് ഹോസ്‌റ്റലിലാണ് റാഗിങ്...

ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുഖ്യപ്രതി പിടിയിൽ

തൃശൂർ: കോഴിക്കോട് മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ ഹോട്ടലുടമ പിടിയിൽ. ദേവദാസ് ആണ് പിടിയിലായത്. തൃശൂർ കുന്നംകുളത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. കേസിൽ ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ്...

വടകര റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: വടകര കരിമ്പനപാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നും കടമത്തൂർ സ്വദേശി അമേഖ് (23) ആണ് മരിച്ചതെന്നാണ് വിവരം. ട്രെയിനിൽ നിന്ന്...

തിക്കോടിയിൽ നാലുപേർ തിരയിൽപ്പെട്ട് മരിച്ചു. ഒരാൾക്ക് അൽഭുത രക്ഷ

കോഴിക്കോട്: പയ്യോളി തിക്കോടിയിൽ കല്ലകത്ത് കടപ്പുറത്ത് നാല് വിനോദസഞ്ചാരികൾ തിരയിൽപ്പെട്ട് മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. വയനാട് കൽപ്പറ്റ സ്വദേശികളായ വാണി (39), അനീസ (38), വിനീഷ് (45), ഫൈസൽ (42) എന്നിവരാണ് മരിച്ചത്....

15 ദിവസത്തെ കാത്തിരിപ്പ്; കൂടരഞ്ഞിയെ വിറപ്പിച്ച പുലി ഒടുവിൽ കൂട്ടിൽ

കോഴിക്കോട്: കൂടരഞ്ഞിയിലെ നാട്ടുകാരെ ഏതാനും ദിവസങ്ങളായി വിറപ്പിച്ചുകൊണ്ടിരുന്ന പുലി ഒടുവിൽ കൂട്ടിലായി. വനംവകുപ്പ് 15 ദിവസം മുൻപ് സ്‌ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ക്യാമറകളടക്കം സ്‌ഥാപിച്ചുള്ള കാത്തിരിപ്പിനൊടുവിലാണ് പുലി കെണിയിലായത്. കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള,...

വിദ്യാർഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; കടിയേൽക്കാതെ രക്ഷപ്പെട്ടു

കോഴിക്കോട്: ജില്ലയിലെ നാദാപുരം പാറക്കടവിൽ മദ്രസയിൽ പോയി വരികയായിരുന്ന വിദ്യാർഥിനിക്ക് നേരെ തെരുവുനായ പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തലനാരിഴയ്‌ക്കാണ് കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടത്. പാറക്കടവിൽ ഇന്ന് രാവിലെ എട്ടേ മുക്കാലോടെയായിരുന്നു സംഭവം. റോഡിലേക്ക് ഇറങ്ങിവന്ന...

കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന കേസ്; വിചാരണാദിനം ആത്‍മഹത്യാ ശ്രമം നടത്തി അമ്മ

കോഴിക്കോട്: കാമുകനുമൊത്ത് ജീവിക്കുന്നതിനായി ഒന്നര വയസുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യ ആത്‍മഹത്യാ ശ്രമം നടത്തി. കേസിൽ തളിപ്പറമ്പ് കോടതിയിൽ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് സംഭവം. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനടുത്ത്...
- Advertisement -