Sat, Oct 18, 2025
30 C
Dubai

ഗുജറാത്ത് ബിജെപിയിൽ കൂട്ട രാജി; മന്ത്രിസഭ പുനഃസംഘടന വെള്ളിയാഴ്‌ച

അഹമ്മദാബാദ്: ഗുജറാത്ത് ബിജെപിയിൽ കൂട്ട രാജി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള 16 ബിജെപി മന്ത്രിമാരും രാജിവെച്ചു. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് 12.39ന്...

‘നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്‌ഥൻ; നല്ല കാര്യങ്ങൾ സംഭവിക്കും’

ന്യൂഡെൽഹി: യെമനിൽ വധശിക്ഷയ്‌ക്ക്‌ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്‌ഥനെ നിയോഗിച്ചതായി കേന്ദം സുപ്രീം കോടതിയിൽ. കെഎ പോൾ ആന്നോ മധ്യസ്‌ഥനെന്ന് കോടതി ചോദിച്ചപ്പോൾ, അല്ലെന്നും പുതിയ...

‘ഊർജ വിഷയത്തിൽ ഇന്ത്യക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കും’; ട്രംപിന് മറുപടി

ന്യൂഡെൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നൽകിയെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിൽ മറുപടിയുമായി കേന്ദ്ര സർക്കാർ. ഊർജ വിഷയത്തിൽ ഉപഭോക്‌താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ്...

ഹിന്ദി ഭാഷ നിരോധിക്കാൻ തമിഴ്‌നാട്: ബിൽ നിയമസഭയിൽ അവതരിപ്പിക്കും  

ചെന്നൈ: സംസ്‌ഥാനത്ത്‌ ഹിന്ദി ഭാഷ നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ബിൽ നിയമസഭയിൽ അവതരിപ്പിക്കും. നിയമനിർമാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്‌ധരുമായി ചൊവ്വാഴ്‌ച...

ചുമ മരുന്ന് ദുരന്തം; ഡോക്‌ടറുടെ കമ്മീഷൻ 100%, ചികിൽസിച്ച 15 കുട്ടികൾ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ത്വാരയിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചുമ മരുന്നിന്റെ കുറിപ്പെഴുതിയ ഡോ. പ്രവീൺ സോണിക്ക് വൻതുക കമ്മീഷനായി ലഭിച്ചെന്ന് പോലീസ് കണ്ടെത്തി. ഫാർമസ്യൂട്ടിക്കൽ...

നുഴഞ്ഞുകയറ്റ ശ്രമം; കുപ്‌വാരയിൽ രണ്ട് ഭീകരവാദികളെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. കുപ്‌വാരയിലെ മച്ചിൽ, ദുദ്‌നിയാൽ സെക്‌ടറുകളിലായി നിയന്ത്രണരേഖ വഴി കശ്‌മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരവാദികളുടെ ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികളെ സുരക്ഷാ...

കരൂർ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡെൽഹി: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീം കോടതി. ടിവികെ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്....

‘എംബസിയുടെ നിയന്ത്രണം കൈമാറണം’; ഇന്ത്യയോട് ആവശ്യം ഉന്നയിച്ച് താലിബാൻ

ന്യൂഡെൽഹി: ഇന്ത്യയിലെ അഫ്‌ഗാൻ എംബസിയുടെ നിയന്ത്രണം കൈമാറണമെന്ന് താലിബാൻ. അഫ്‌ഗാനിൽ താലിബാൻ അധികാരം തിരികെ പിടിക്കുന്നതിന് മുമ്പുള്ള ഉദ്യോഗസ്‌ഥരാണ് ഇപ്പോൾ എംബസിയിലുള്ളത്. പഴയ ഭരണകൂടത്തെയാണ് ഇന്ത്യ അംഗീകരിച്ചിരിക്കുന്നതും. താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ...
- Advertisement -