ജമ്മു കശ്‌മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്; ആളപായമില്ല
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്. ഭീകരാക്രമണം ആണെന്നാണ് സംശയം. രജൗരി ജില്ലയിൽ നിയന്ത്രരേഖയ്‌ക്ക് സമീപമുള്ള സുന്ദർബെനി സെക്റ്ററിലെ ഫാൽ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് സൈന്യം പരിശോധന നടത്തുകയാണ്.
തീവ്രവാദികൾ നുഴഞ്ഞുകയറാനിടയുള്ള...
എത്തിയത് 64 കോടിയിലേറെ തീർഥാടകർ; മഹാകുംഭമേളയ്‌ക്ക് ഇന്ന് സമാപനം
പ്രയാഗ്‌രാജ്: ശിവരാത്രി ദിനത്തിലെ പുണ്യസ്‌നാനത്തോടെ ഇന്ന് മഹാകുംഭമേളയ്‌ക്ക് സമാപനം. 64 കോടിയിലേറെ തീർഥാടകർ പങ്കാളികളായ 45 ദിവസത്തെ തീർഥാടനം ത്രിവേണി സംഗമത്തിലെ പുണ്യ സ്‌നാനത്തോടെയാണ് സമാപിക്കുക. രാവിലെ 11.8 മുതൽ നാളെ രാവിലെ...
മദ്യനയത്തിൽ മുങ്ങി എഎപി സർക്കാർ; 2002 കോടിയുടെ വരുമാന നഷ്‌ടമെന്ന് സിഎജി റിപ്പോർട്
ന്യൂഡെൽഹി: എഎപി സർക്കാരിനെ മദ്യനയത്തിൽ മുക്കി സിഎജി റിപ്പോർട്. എഎപി (ആംആദ്‌മി പാർട്ടി) സർക്കാർ നടപ്പിലാക്കിയ മദ്യനയം കാരണം ഡെൽഹിയിൽ 2002 കോടിയുടെ വരുമാന നഷ്‌ടം ഉണ്ടായെന്നാണ് സിഎജി റിപ്പോർട്. മുഖ്യമന്ത്രി രേഖാ...
മുഖ്യമന്ത്രി ഓഫീസിലെ അംബേദ്ക്കർ, ഭഗത് സിങ് ചിത്രങ്ങൾ നീക്കി; ആരോപണവുമായി അതിഷി
ന്യൂഡെൽഹി: മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ ഓഫീസിൽ നിന്ന് ബിആർ അംബേദ്ക്കറുടേയും ഭഗത് സിങ്ങിന്റെയും ഫോട്ടോകൾ നീക്കിയതായി ആരോപണം. പ്രതിപക്ഷ നേതാവ് അതിഷിയാണ് ആരോപണവുമായി രംഗത്തെത്തിയത്.
ബിജെപിയുടെ ദളിത് വിരുദ്ധ മനോഭാവമാണ് ഇത് കാണിക്കുന്നതെന്ന് അതിഷി...
ബംഗാൾ ഉൾക്കടലിൽ ഭൂചലനം; കൊൽക്കത്തയിലും പ്രകമ്പനം, ആളപായമില്ല
കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കൊൽക്കത്തയിലും ബംഗാളിലെ മറ്റു ഭാഗങ്ങളിലും ഒഡീഷയിലെ പുരിക്ക് സമീപവും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
പുലർച്ചെ 6.10ഓടെയാണ് ഭൂചലനം ഉണ്ടായതെന്നാണ്...
‘പഞ്ചാബിൽ എഎപി സർക്കാർ അധികകാലം തുടരില്ല’; സൂചനയുമായി പ്രതിപക്ഷ നേതാവ്
ചണ്ഡീഗഡ്: പഞ്ചാബിൽ എഎപി സർക്കാർ അധികകാലം തുടരില്ലെന്ന സൂചനയുമായി കോൺഗ്രസ്. ഭരണകക്ഷിയായ ആംആദ്‌മി പാർട്ടിയിലെ 32ലേറെ എംഎൽഎമാർ കോൺഗ്രസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവർ ബിജെപിയുമായി ബന്ധപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ...
കുംഭമേളയ്‌ക്കെതിരെ അപകീർത്തി സന്ദേശം; 13 കേസ്, സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു
ലഖ്‌നൗ: മഹാകുംഭമേളയ്‌ക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്. 140 സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾക്കെതിരെ 13 എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്‌തതായി ഡിഐജി വൈഭവ് കൃഷ്‌ണ അറിയിച്ചു.
ശിവരാത്രിയോട് അനുബന്ധിച്ച് പ്രയാഗ്‌രാജിൽ സുരക്ഷാ ക്രമീകരണങ്ങൾ...
ഡെൽഹിയിൽ ഇനി വനിതകളുടെ പോരാട്ടം; പ്രതിപക്ഷത്തെ നയിക്കാൻ അതിഷി
ന്യൂഡെൽഹി: ഡെൽഹിയിൽ ആംആദ്‌മി (എഎപി) നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി പ്രതിപക്ഷ നേതാവാകും. ഈ സ്‌ഥാനത്തേക്ക് വനിതയെ തിരഞ്ഞെടുക്കുന്നത് ആദ്യമാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതയാകുന്നത് ഡെൽഹിയുടെ ചരിത്രത്തിലാദ്യവും.
ഇന്ന് ചേർന്ന എഎപി നിയമസഭാകക്ഷി...









































