മൈക്രോസോഫ്‌റ്റ് തകരാർ; 192 വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ
ന്യൂഡെൽഹി: മൈക്രോസോഫ്‌റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്‌സ്‌ട്രൈക്ക് തകരാറിലായതിനെ തുടർന്ന് രാജ്യവ്യാപകമായി 192 വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ കമ്പനി അറിയിച്ചു. കേരളത്തിൽ നിന്നുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള...
കടുത്ത നടപടിക്ക് യുപിഎസ്‌സി; പൂജ ഖേദ്‌കറിന്റെ ഐഎഎസ് റദ്ദാക്കും
മുംബൈ: സ്വകാര്യ വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും അധികാരം ദുർവിനിയോഗം ചെയ്‌തതിനും നടപടി നേരിടുന്ന പൂജ ഖേദ്‌കറിന്റെ ഐഎഎസ് റദ്ദാക്കാനൊരുങ്ങി യുപിഎസ്‌സി. സിവിൽ സർവീസ് പരീക്ഷാ അപേക്ഷയിൽ പൂജ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിരുന്നു.
കാഴ്‌ചാ...
വിൻഡോസ് തകരാർ 12 മണിക്കൂർ പിന്നിട്ടു; ഇന്ത്യയിലെ വിമാന താവളങ്ങളെയും ബാധിച്ചു
ഹൈദരാബാദ്: മൈക്രോസോഫ്‌റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്‌സ്‌ട്രൈക്ക് തകരാറിലായത് ഇന്ത്യയിലെ വിമാനത്താവളങ്ങളെയും ബാധിച്ചു. മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിലെ പ്രവർത്തനത്തെ തകരാർ കാര്യമായി ബാധിച്ചു. പല വിമാനത്താവളങ്ങളിലും ജീവനക്കാർ പേന കൊണ്ട് എഴുതിയ ബോഡിങ് പാസാണ്...
കർണാടകയിലെ മണ്ണിടിച്ചിൽ; കാണാതായ അർജുനായി തിരച്ചിൽ- ഇടപെട്ട് സിദ്ധരാമയ്യ
ബെംഗളൂരു: കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഇടപെടൽ. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം...
നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച; പട്‌ന എയിംസിലെ നാല് വിദ്യാർഥികൾ കസ്‌റ്റഡിയിൽ
പട്‌ന: നീറ്റ് യുജി ചോദ്യപേപ്പർ ചോർത്തിയതുമായി ബന്ധപ്പെട്ട കേസിൽ പട്‌ന എയിംസിലെ നാല് മെഡിക്കൽ വിദ്യാർഥികളെ സിബിഐ കസ്‌റ്റഡിയിൽ എടുത്തു. ചോർത്തിയ ചോദ്യപേപ്പറിന്റെ ഉത്തരങ്ങൾ തയ്യാറാക്കിയത് ഇവരാണെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ കൂടുതൽ ചോദ്യം...
യുപിയിൽ ട്രെയിൻ പാളം തെറ്റി അപകടം; ഒരു മരണം- നിരവധിപ്പേർക്ക് പരിക്ക്
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ഒരു മരണം. ഇരുപതിലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. ചണ്ഡീഗഡ്- ദിബ്രുഗഡ് എക്‌സ്‌പ്രസിന്റെ 15 ബോഗികളാണ് പാളം തെറ്റിയത്. സ്‌ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ചണ്ഡീഗഡിൽ നിന്ന്...
ഗുജറാത്തിൽ അപൂർവ വൈറസ് ബാധ; കുട്ടികൾ ഉൾപ്പടെ എട്ടുമരണം
അഹമ്മദാബാദ്: ഗുജറാത്തിൽ അപൂർവ വൈറസ് ബാധ. ഗുജറാത്തിലെ വിവിധ ജില്ലകളിലാണ് വൈറസ് ബാധയെ തുടർന്ന് മരണങ്ങൾ റിപ്പോർട് ചെയ്യുന്നത്. ചൊവ്വാഴ്‌ച രണ്ടു കുട്ടികൾ കൂടി മരിച്ചു. ഇതോടെ, അപൂർവ വൈറസ് ബാധിച്ച് സംസ്‌ഥാനത്ത്...
അപകീർത്തി പരാമർശം പാടില്ല; മമതക്ക് ഹൈക്കോടതിയുടെ കർശന നിർദ്ദേശം
കൊൽക്കത്ത: ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെതിരായ അപകീർത്തി പരാമർശത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. ഗവർണർക്കെതിരെ മമതാ ബാനർജിയോ തൃണമൂൽ കോൺഗ്രസോ അപകീർത്തിപരമോ തെറ്റായതോ ആയ പരാമർശങ്ങൾ നടത്താൻ...









































