ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്; നാമനിർദ്ദേശം ചെയ്‌ത് രാഷ്‌ട്രപതി
ന്യൂഡെൽഹി: ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്. രാജ്യസഭാംഗമായി സദാനന്ദനെ നിർദ്ദേശിച്ച് രാഷ്‌ട്രപതി വിജ്‌ഞാപനം ഇറക്കി. ഇദ്ദേഹം ഉൾപ്പടെ നാലുപേരെയാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു നാമനിർദ്ദേശം ചെയ്‌തിരിക്കുന്നത്. രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിലേക്കാണ്...
ചെന്നൈയിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു; ആളപായമില്ല, ട്രെയിനുകൾ റദ്ദാക്കി
ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ച് അപകടം. ചെന്നൈയിൽ നിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് തീപിടിച്ചത്. രാവിലെ 5.30ഓടെയായിരുന്നു സംഭവം. ഡീസൽ കയറ്റിവന്ന വാഗണുകളാണ് കത്തിയത്. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തെ തുടർന്ന്...
ഇന്ധന സ്വിച്ച് ഓഫാക്കിയത് എന്തിന്? സംഭാഷണം നിർണായകം; അന്വേഷണം തുടരും
ന്യൂഡെൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അന്വേഷണത്തിന് നിർണായമായത് പൈലറ്റുമാർ തമ്മിലുണ്ടായ സംഭാഷണം. എന്തിനാണ് ഇന്ധന സ്വിച്ച് ഓഫാക്കിയതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്‌തതെന്ന് അയാൾ മറുപടിയും പറയുന്നു. ഏത്...
അഹമ്മദാബാദ് വിമാനദുരന്തം; ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ്, എൻജിൻ നിലച്ചു
ന്യൂഡെൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ്ടുണ്ടായ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട് പുറത്ത്. ടേക്ക് ഓഫ് ചെയ്‌ത് സെക്കൻഡുകൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അപകടത്തിന് കാരണമായത്. ഇതിന്...
75 വയസായാൽ വഴിമാറണമെന്ന് മോഹൻ ഭാഗവത്; മോദിക്കുള്ള സന്ദേശമെന്ന് പ്രതിപക്ഷം
നാഗ്‌പുർ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രായപരിധി സംബന്ധിച്ച പരാമർശം വിവാദത്തിൽ. 75 വയസായാൽ വിരമിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ട്, പ്രായമെത്തിയാൽ സന്തോഷത്തോടെ വഴിമാറണമെന്നാണ് മോഹൻ ഭഗവത് പറഞ്ഞത്.
ആർഎസ്എസ് മേധാവിയുടെ പരാമർശം പ്രധാനമന്ത്രിക്കുള്ള സന്ദേശമാണെന്നാണ് പ്രതിപക്ഷം...
റീൽസിനെ ചൊല്ലി തർക്കം; ടെന്നിസ് താരത്തെ പിതാവ് വെടിവെച്ചുകൊന്നു
ഗുരുഗ്രാം: ടെന്നിസ് താരം രാധിക യാദവിനെ (25) പിതാവ് വെടിവെച്ചുകൊന്നു. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2ലെ വസതിയിൽ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. രാധികയ്‌ക്ക് നേരെ പിതാവ് അഞ്ച് റൗണ്ട് വെടിയുതിർത്തുവെന്നാണ്...
കോയമ്പത്തൂർ സ്‍ഫോടനക്കേസ്; പ്രതി ടൈലർ രാജ പിടിയിൽ
കോയമ്പത്തൂർ: കോയമ്പത്തൂർ സ്‍ഫോടന കേസിലെ പ്രതി ടൈലർ രാജ (48) പിടിയിൽ. 26 വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ പ്രത്യേക സംഘമാണ് രാജയെ പിടികൂടിയത്. കോയമ്പത്തൂർ പോലീസ്...
നിമിഷപ്രിയയുടെ മോചനം; കേന്ദ്രം ഇടപെടണം, സുപ്രീം കോടതിയിൽ ഹരജി
ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനിരിക്കെ, മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് ഹരജി...









































