‘റോ’യുടെ തലപ്പത്തേക്ക് പരാഗ് ജെയിൻ; ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്ക്
ന്യൂഡെൽഹി: മുതിർന്ന ഐപിഎസ് ഉദ്യോഗസ്‌ഥനായ പരാഗ് ജെയിനിനെ, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ 'റോ'യുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) പുതിയ മേധാവിയായി നിയമിച്ചു. പഞ്ചാബ് കേഡറിൽ നിന്നുള്ള 1989 ഐപിഎസ് ബാച്ച് ഉദ്യോഗസ്‌ഥനായ...
നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു; മരണത്തിൽ അവ്യക്‌തത
മുംബൈ: നടിയും മോഡലുമായ ഷെഫാലി ജാരിവാല അന്തരിച്ചു. 42 വയസായിരുന്നു. ഇന്നലെ രാത്രി മുംബൈയിലെ അന്ധേരിയിലെ വീട്ടിൽ അബോധാവസ്‌ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്‌ഥിരീകരിച്ചു. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക്...
കൊൽക്കത്തയിൽ നിയമവിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്‌തു; മൂന്നുപേർ അറസ്‌റ്റിൽ
കൊൽക്കത്ത: തെക്കൻ കൊൽക്കത്തയിലെ ലോ കോളേജിൽ 24-കാരിയായ നിയമവിദ്യാർഥിനി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ മൂന്നുപേർ അറസ്‌റ്റിൽ. കോളേജിലെ രണ്ട് വിദ്യാർഥികളും ഒരു പൂർവ വിദ്യാർഥിയുമാണ് അറസ്‌റ്റിലായത്. ബുധനാഴ്‌ച രാത്രി 7.30നും 8.50നും ഇടയിലാണ്...
ലഹരിക്കേസ്; നടൻ കൃഷ്‌ണയും അറസ്‌റ്റിൽ, ലഹരിപ്പാർട്ടികളിലും ഗ്രൂപ്പുകളിലും സജീവം
ചെന്നൈ: ലഹരിയിടപാട് കേസിൽ ശ്രീകാന്തിന് പിന്നാലെ നടൻ കൃഷ്‌ണയും അറസ്‌റ്റിൽ. കൃഷ്‌ണ ലഹരി പാർട്ടികളിൽ സ്‌ഥിരമായി പങ്കെടുക്കാറുണ്ടെന്ന് ശ്രീകാന്ത് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
കേരളത്തിൽ ഷൂട്ടിങ്ങിലായിരുന്ന കൃഷ്‌ണയെ ബുധനാഴ്‌ചയാണ് തൗസൻഡ്...
ആക്‌സിയോം-4 ദൗത്യസംഘം ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു; ഇന്ത്യക്ക് അഭിമാന നിമിഷം
ഫ്‌ളോറിഡ: ഇന്ത്യക്ക് അഭിമാന നിമിഷം. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യസംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പൗരനാണ്. യുഎസ് ബഹിരാകാശ...
പേടകം ബഹിരാകാശത്ത്; ഡോക്കിങ് പൂർത്തിയായി, ചരിത്രം കുറിച്ച് ശുഭാംശു ശുക്ള
വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി. ഇന്ന് വൈകീട്ട് നാലുമണിക്കാണ് പേടകം നിലയവുമായി ഡോക്ക് ചെയ്‌തത്. നിലയവും ഡ്രാഗൺ പേടകവും തമ്മിൽ കൂടിച്ചേർന്നു....
ഭീകരർക്ക് അഭയം നൽകുന്ന രാജ്യങ്ങളെ വിമർശിക്കാൻ മടിക്കരുത്; രാജ്‌നാഥ് സിങ്
ഷാങ്‌ഹായ്: ഭീകരർക്ക് അഭയം നൽകുന്ന രാജ്യങ്ങളെ വിമർശിക്കാൻ മടിക്കരുതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ചില രാജ്യങ്ങൾ അതിർത്തി കടന്നുള്ള ഭീകരതയെ തങ്ങളുടെ നയത്തിന്റെ ഭാഗമാക്കുകയും ഭീകരർക്ക് അഭയം നൽകുകയും ചെയ്യുന്നുണ്ടെന്നും രാജ്‌നാഥ്...
പാക്കിസ്‌ഥാന് വേണ്ടി ചാരവൃത്തി; നാവികസേന ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ
ന്യൂഡെൽഹി: പാക്കിസ്‌ഥാൻ ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ നാവികസേന ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ. ന്യൂഡെൽഹിയിലെ നാവികസേന ആസ്‌ഥാനത്തെ ഉദ്യോഗസ്‌ഥനായ ഹരിയാന സ്വദേശി വിശാൽ യാദവിനെയാണ് രാജസ്‌ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗം അറസ്‌റ്റ് ചെയ്‌തത്.
ഇന്ത്യയുടെ...









































