Wed, Mar 18, 2026
25.7 C
Dubai

ആന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് എട്ടുമരണം; രക്ഷാപ്രവർത്തനം തുടരുന്നു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽ ഇടിഞ്ഞുവീണ് എട്ടുപേർ മരിച്ചു. വിശാഖപട്ടണത്തിനടുത്ത് സിംഹാചലത്ത് ശ്രീ വരാഹ ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ചന്ദനോൽസവം ആഘോഷത്തിനിടെ ആയിരുന്നു അപകടം. സ്‌ഥലത്ത്‌ രക്ഷാപ്രവർത്തനം തുടരുകയാണ്. നിജരൂപ ദർശനത്തിനായി ഭക്‌തർ...

മംഗളൂരു ആൾക്കൂട്ട കൊലപാതകം; അഷ്‌റഫിന്റെ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക്

കർണാടക: മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി സ്വദേശി അഷ്‌റഫിന്റെ (36) മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. മംഗളൂരുവിലെത്തിയ സഹോദരൻ ജബ്ബാറാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് തിരിച്ചു. മലപ്പുറം പാറപ്പൂരിലെ മഹല്ല്...

ശക്‌തമായ മറുപടി നൽകാൻ ഇന്ത്യ; സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശക്‌തമായ മറുപടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരിച്ചടിക്കാനുള്ള രീതി, സമയം, ലക്ഷ്യങ്ങൾ എന്നിവ സേനകൾക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ചേർന്ന ഉന്നതതല...

ഭീകരവാദത്തിന് ഇന്ധനം നൽകുന്ന തെമ്മാടി രാജ്യം; പാക്കിസ്‌ഥാനെ വിമർശിച്ച് ഇന്ത്യ

ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്‌ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. പാക്കിസ്‌ഥാൻ തെമ്മാടി രാജ്യമാണെന്ന് ഐക്യരാഷ്‌ട്ര സഭയിലാണ് (യുഎൻ) ഇന്ത്യയുടെ ഡെപ്യൂട്ടി സ്‌ഥിരം പ്രതിനിധിയായ യോജ്‌ന പട്ടേൽ വിശേഷിപ്പിച്ചത്. ''ഭീകരവാദ സംഘങ്ങൾക്ക് പണം നൽകുകയും...

63,000 കോടിയുടെ റഫാൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഫ്രാൻസും

ന്യൂഡെൽഹി: 63,000 കോടി രൂപയുടെ റഫാൽ യുദ്ധവിമാന കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഫ്രാൻസും. 2031ഓടെ വിമാനങ്ങൾ ഇന്ത്യക്ക് കൈമാറുമെന്നാണ് പ്രതീക്ഷ. ഫ്രാൻസുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. നാവികസേനയ്‌ക്കായി മറീൻ (റഫാൽ...

ഇന്ത്യാവിരുദ്ധ ഉള്ളടക്കം; പാക്കിസ്‌ഥാൻ യൂട്യൂബ് ചാനലുകൾക്ക് വിലക്ക്

ന്യൂഡെൽഹി: പാക്കിസ്‌ഥാൻ യൂട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. പാക്കിസ്‌ഥാൻ മുൻ ക്രിക്കറ്റ് താരം ഷുഐബ് അക്‌തറിന്റെ യൂട്യൂബ് ചാനൽ ഉൾപ്പടെയുള്ളവയാണ് നിരോധിച്ചത്. ചില കായിക ചാനലുകളും നിരോധിച്ചവയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡോൺ ന്യൂസ്, എആർവൈ...

അതിർത്തിയിൽ വീണ്ടും പാക്ക് പ്രകോപനം; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗർ: കശ്‌മീർ നിയന്ത്രണരേഖയിൽ വീണ്ടും പ്രകോപനവുമായി പാക്ക് സൈന്യം. തുടർച്ചയായി നാലാം ദിവസമാണ് യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്‌ഥാൻ സൈന്യം വെടിയുതിർക്കുന്നത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായി അധികൃതർ അറിയിച്ചു. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. പൂഞ്ച് സെക്‌ടറിൽ...

ഡെൽഹിയിൽ വൻ തീപിടിത്തം; 2 കുട്ടികൾ മരിച്ചു, ആയിരത്തോളം കുടിലുകൾ കത്തിനശിച്ചു

ന്യൂഡെൽഹി: ഡെൽഹിയിൽ വൻ തീപിടിത്തം. രണ്ട് കുട്ടികൾ വെന്തുമരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഡെൽഹിയിലെ ചേരിപ്രദേശത്താണ് തീപിടിത്തമുണ്ടായത്. താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ആയിരത്തോളം കുടിലുകൾ കത്തിനശിച്ചു. ഡെൽഹിയിലെ രോഹിണി സെക്‌ടറിലെ ശ്രീനികേതൻ അപ്പാർട്ട്മെന്റിലാണ് സംഭവം. മൂന്നുമണിക്കൂറോളം ശ്രമിച്ചാണ്...
- Advertisement -