നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അതിഥി തൊഴിലാളിയായ ഷാരു (40) ആണ് കൊല്ലപ്പെട്ടത്. ജാർഖണ്ഡ് സ്വദേശിയാണ് ഇയാൾ. നിലമ്പൂർ അകമ്പാടം അരയാട് എസ്‌റ്റേറ്റിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. സ്വകാര്യ എസ്‌റ്റേറ്റിലെ ടാപ്പിങ്...
കാസർഗോഡ് റിമാൻഡ് പ്രതിയെ ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: റിമാൻഡ് പ്രതിയെ ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേളി സ്വദേശി മുബഷീർ ആണ് മരിച്ചത്. കാസർഗോഡ് സ്‌പെഷ്യൽ സബ് ജയിലിലാണ് സംഭവം. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുബഷീറിന്റെ സഹോദരൻ രംഗത്തുവന്നു.
മുബഷീറിന് മാനസിക...
മലപ്പുറം പൂക്കോട്ടൂരിൽ അനുജനെ ജ്യേഷ്‌ഠൻ കുത്തിക്കൊന്നു
മഞ്ചേരി: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ അനുജനെ ജ്യേഷ്‌ഠൻ കുത്തിക്കൊന്നു. കൊല്ലപറമ്പൻ അബ്ബാസിന്റെ മകൻ അമീർ (24) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജുനൈദ് (26) പോലീസിൽ കീഴടങ്ങി. ഇന്ന് പുലർച്ചെ 4.30ന് ആയിരുന്നു സംഭവം....
അരക്കോടി വിലവരുന്ന വൻ ലഹരിവേട്ട; കോഴിക്കോട് നഗരത്തിൽ യുവാക്കൾ പിടിയിൽ
കോഴിക്കോട്: നഗരത്തിൽ വൻ ലഹരിവേട്ട. അരക്കോടി രൂപയിലേറെ വിലവരുന്ന മാരക രാസലഹരിയുമായി രണ്ട് യുവാക്കളെ അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് കുണ്ടുങ്ങൽ എംസി ഹൗസിൽ മുഹമ്മദ് സഹദ് (27), കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ്...
ഹനാൻ ഷായുടെ പരിപാടിക്കിടെ തിക്കും തിരക്കും; മുന്നറിയിപ്പ് ലംഘിച്ചു, കേസ്
കാസർഗോഡ്: ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും സംഘടകർക്കെതിരെ കേസെടുത്ത് പോലീസ്. സംഘാടകരായ അഞ്ചുപേർക്കെതിരെയും കമ്മിറ്റി അംഗങ്ങൾക്കുമെതിരെയാണ് കേസ്. മുന്നറിയിപ്പുകൾ അവഗണിച്ചും ആളുകളെ പങ്കെടുപ്പിച്ചതാണ് തിരക്കുണ്ടാവാൻ കാരണം.
മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ...
ഫ്രഷ് കട്ട് സംഘർഷം; സമരസമിതി ചെയർമാനെതിരെ ലുക്ക്ഔട്ട് നോട്ടീസ്
കോഴിക്കോട്: ഫ്രഷ് കട്ട് സമരസമിതി ചെയർമാന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ കസ്‌റ്റഡിയിലെടുത്ത മുസ്‌ലിം ലീഗ് നേതാവിനെ വിട്ടയച്ചു. ഇന്നലെ കസ്‌റ്റഡിയിലെടുത്ത മുസ്‌ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ഹാഫിസ് റഹ്‌മാനെയാണ് പോലീസ്...
തദ്ദേശ തിരഞ്ഞെടുപ്പ്; പാലക്കാട് ബിജെപിക്ക് തിരിച്ചടി, പലയിടത്തും സ്‌ഥാനാർഥികളില്ല
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിക്ക് തിരിച്ചടി. പാലക്കാട് പലയിടത്തും ബിജെപിക്ക് മൽസരിക്കാൻ സ്‌ഥാനാർഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്‌ഥാനാർഥികൾ ഇല്ലെന്നാണ് വിവരം. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും...
വോട്ടിന് മുൻപേ എൽഡിഎഫിന് വിജയം; മലപ്പട്ടത്തും ആന്തൂരും എതിർ സ്‌ഥാനാർഥികളില്ല
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ കണ്ണൂരിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂർ നഗരസഭയിലും എൽഡിഎഫ് സ്‌ഥാനാർഥികൾക്ക് എതിരില്ല. ഈ വാർഡുകളിൽ മറ്റാരും പത്രിക നൽകിയില്ല.
മലപ്പട്ടം പഞ്ചായത്തിലെ 5ആം വാർഡ്...









































