ന്യൂഡെൽഹി: ഐടി മേഖലയിൽ ‘വർക്ക് ഫ്രം ഹോം’ സ്‌ഥിരമാക്കാൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ. ടെലികോം മേഖലയിൽ നവംബർ 5ന് പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
‘വർക്ക് ഫ്രം ഹോം’ അല്ലെങ്കിൽ ‘വർക്ക് ഫ്രം എനിവേർ’ സൗകര്യങ്ങൾക്ക് തടസമായി നിൽക്കുന്ന കമ്പനി പോളിസികളിൽ ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ട്. ഇന്ത്യയിൽ ബിസിനസ് തുടങ്ങുന്നതും നടത്തികൊണ്ടുപോകുന്നതും കൂടുതൽ എളുപ്പമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇന്ത്യയെ ടെക് ഹബ്ബാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ബിപിഒ, കെപിഒ, ഐടിഇഎസ്, കോൾ സെന്ററുകൾ എന്നിവക്ക് ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.
ഐടി, ബിപിഒ സെക്‌ടറുകൾക്ക് പുത്തനുണർവ് നൽകാൻ കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതികൾ കാരണമാകുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് ട്വിറ്ററിൽ കുറിച്ചു.
Read also: പൈവളികെ സോളാര്‍ പാര്‍ക്ക് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും




































