തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വിമാനത്താവളത്തിന്റെ നടത്തിപ്പിന് അനുമതി നല്കണമെന്ന കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെയാണ് കേന്ദ്രം തള്ളിയത്. അദാനി എന്റര്‍പ്രൈസസിന് 50 വര്‍ഷത്തേക്കാണ് വിമാനത്താവളം വിറ്റത്.
വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ മേഖലകളാണ് സ്വകാര്യവത്കരിച്ചത്. കമ്പനിയുണ്ടാക്കി വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാമെന്ന കേരള സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ചാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. തിരുവനന്തപുരത്തെ കൂടാതെ ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യവത്ക്കരണം വിമാനത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.





































