ന്യൂഡെൽഹി: രാജ്യത്ത് പൊതു സെൻസസിനൊപ്പം ജാതി സെൻസസ് കൂടി നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞുള്ള വാർത്താ സമ്മേളനത്തിൽ മന്ത്രി അശ്വിനി വൈഷ്‌ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്‌ഥാനങ്ങൾ നടത്തിയത് ജാതി സർവേയാണെന്ന് മന്ത്രി പറഞ്ഞു.
ജാതി സെൻസസ് നടത്താനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്ര സർക്കാരിനാണെന്നും അശ്വിനി വൈഷ്‌ണവ് വ്യക്‌തമാക്കി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും പ്രതിപക്ഷവും രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക പ്രഖ്യാപനം.
Most Read| പഹൽഗാം ഭീകരാക്രമണം; ലഷ്‌കർ കമാൻഡർ ഫാറൂഖ് അഹമ്മദിന് നിർണായക പങ്ക്