ന്യൂഡെൽഹി: 60 വർഷം പഴക്കമുള്ള ആദായനികുതി നിയമത്തിന് പകരം ഈവർഷം ഫെബ്രുവരി 13ന് പാർലമെന്റിൽ അവതരിപ്പിച്ച പുതിയ ബില്ലും പിൻവലിച്ച് കേന്ദ്ര സർക്കാർ. ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി. പരിഷ്‌കരിച്ച ബിൽ ഈ മാസം 11ന് പാർലമെന്റിൽ അവതരിപ്പിക്കും.
ബൈജയന്ത് പാണ്ഡെ അധ്യക്ഷനായ സിലക്‌ട് കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരമാണ് പുതിയ ബില്ലും പരിഷ്‌കരിച്ചത്. നിലവിലെ ആദായനികുതി നിയമം-1961ന് പകരമാണ് കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രം പുതിയ ബിൽ (ആദായനികുതി ബിൽ-2025) അവതരിപ്പിച്ചത്.
നിയമങ്ങളിലും ചട്ടങ്ങളിലും മാത്രമല്ല, ആദായനികുതി റിട്ടേൺ സമർപ്പണത്തിലും നികുതിദായകരുടെ സൗകര്യാർഥം മാറ്റങ്ങൾ പുതുതായി അവതരിപ്പിക്കുന്ന ഇൻകം ടാക്‌സ് ബിൽ-2025ൽ ഉണ്ടാകും. എല്ലാവർക്കും എളുപ്പത്തിൽ മനസിലാക്കാനാവുക, നൂലാമാലകൾ ഒഴിവാക്കി നികുതി റിട്ടേൺ സമർപ്പണം സുഗമമാക്കുക, തർക്കങ്ങൾ ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
അതേസമയം, നികുതി നിരക്കുകളിൽ മാറ്റം ഉണ്ടാകില്ല. പ്രോപ്പർട്ടി ഇൻകം, പ്രോപ്പർട്ടി, പെൻഷൻ ഡിഡക്ഷനുകൾ എന്നിവയിലും നികുതിദായകർക്ക് അനുകൂലമായ മാറ്റങ്ങൾ കമ്മിറ്റി ശുപാർശ ചെയ്‌തിട്ടുണ്ട്. ജൂലൈ 21നാണ് സിലക്‌ട് കമ്മിറ്റി റിപ്പോർട് സമർപ്പിച്ചത്. 4500 പേജുകളിലായി 285 നിർദ്ദേശങ്ങൾ സമിതി നൽകിയിട്ടുണ്ട്.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം