ഡെല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെ വിമര്‍ശിച്ച് ശിവസേന. കര്‍ഷക പ്രക്ഷോഭങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് ശിവസേനയിലെ മുതിര്‍ന്ന നേതാവ് പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചു.
‘മറ്റു രാജ്യങ്ങള്‍ ഇത് അവരുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കേണ്ടതില്ല. മറ്റു രാജ്യങ്ങളോട് തങ്ങള്‍ പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കാന്‍ ശ്രദ്ധിക്കണം’- പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രതിഷേധത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഇന്ന് പ്രതികരിച്ചിരുന്നു.
ഇന്ത്യയിലെ നിലവിലെ സാഹചര്യം ആശങ്ക ഉളവാക്കുന്നതാണെന്ന് ആയിരുന്നു ജസ്റ്റിന് ട്രൂഡോയുടെ പ്രതികരണം. തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക എന്നും അദ്ദേഹം പറഞ്ഞിരുന്നു. നരേന്ദ്രമോദി സര്‍ക്കാരിനെതിരേ കര്‍ഷകരെ പിന്തുണച്ച് സംസാരിക്കുന്ന ആദ്യ അന്താരാഷ്ട്ര നേതാവാണ് ജസ്റ്റിന് ട്രൂഡോ.
Also Read: തുടർച്ചയായ രണ്ടാം മാസവും ജിഎസ്ടി നികുതി പിരിവ് ഒരുലക്ഷം കോടി കടന്നു







































