തുടർച്ചയായ രണ്ടാം മാസവും ജിഎസ്‌ടി നികുതി പിരിവ് ഒരുലക്ഷം കോടി കടന്നു

By Staff Reporter, Malabar News
MALABARNEWS-GST
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ദീർഘകാലത്തെ അടച്ചിടൽ നയിച്ച സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് രാജ്യം കരയറുന്നതിന്റെ സൂചനകൾ പ്രകടമാവുന്നു. തുടർച്ചയായ രണ്ടാം മാസമാണ് ജിഎസ്‌ടി കളക്ഷൻ ഒരു ലക്ഷം കോടി കടക്കുന്നത്. അതിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയത് ഒക്‌ടോബർ മാസത്തിലാണ്. 105,155 കോടിയാണ് കഴിഞ്ഞ മാസം നേടിയത്.

നവംബറിൽ 104,963 കോടി രൂപയാണ് ജിഎസ്‌ടി ഇനത്തിൽ പിരിച്ചെടുത്തത്. ഇതിൽ കേന്ദ്ര ജിഎസ്‌ടിയായി 191,89 കോടിയും, സംസ്‌ഥാന ജിഎസ്‌ടിയായി 255,40 കോടിയുമാണ് ലഭിച്ചത്. ഇത് കൂടാതെ സംയോജിത നികുതിയിനത്തിൽ 519,92 കോടിയും സെസായി 8242 കോടിയും പിരിച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം നവംബർ മാസത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനം 1.4 ശതമാനം കൂടുതലാണ്. ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 4.9 ശതമാനവും ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം 0.5 ശതമാനവും വർധിച്ചു. ചൊവ്വാഴ്‌ചയാണ് ധനമന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. നികുതി ഇനത്തിൽ വരുമാനം കൂടുന്നത് സമ്പദ് വ്യവസ്‌ഥക്ക് കൂടുതൽ ഊർജം പകരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Read Also: ഈ വർഷം ഓൺലൈൻ വിൽപ്പന മൂന്നിരട്ടി വർധിക്കുമെന്ന് ഇന്ത്യ റേറ്റിംഗ്‌സ് പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE