ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. കോഴി, താറാവ്, കാട എന്നിവയുടെ മാംസം, മുട്ട എന്നിവ ഇനിമുതൽ വിൽക്കാം. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലും ആയിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
കള്ളിങ് നടത്തിയ പ്രദേശങ്ങളിൽ അണുനശീകരണം പൂർത്തിയായി. പുതുതായി കേസുകൾ സ്ഥിരീകരിച്ചിട്ടില്ല. സംശയമുള്ള മൂന്ന് കേസുകൾ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈമാസം 30 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഹോട്ടൽ ഉടമകൾ മുന്നറിയിപ്പ് നൽകിയിരുന്നു.
ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കിവിട്ടതിന് പിന്നാലെയാണ് പ്രതിഷേധവുമായി ഹോട്ടലുടമകൾ രംഗത്തെത്തിയത്. നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 20,000ത്തോളം പക്ഷികളെയാണ് ജില്ലയിൽ കൊന്നൊടുക്കിയത്. കൂടുതൽ ഇടങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Most Read| ‘ഇന്ത്യ-പാക്ക് സംഘർഷം പരിഹരിക്കാൻ ഇടപെട്ടു’; അവകാശ വാദവുമായി ചൈന





































