പാലക്കാട്: അയ്യപുരം ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദ്ദനമേറ്റു. ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാറാണ് മർദ്ദിച്ചത്. വിജയകുമാര്‍ പലതവണയായി കുഞ്ഞുങ്ങളെ മര്‍ദ്ദിച്ചുവെന്നാണ് ആയയുടെ പരാതിയില്‍ പറയുന്നത്. സ്‌കെയില്‍ വച്ചാണ് കുഞ്ഞുങ്ങളെ തല്ലുന്നത്. നവജാതശിശുക്കള്‍ മുതല്‍ അഞ്ച് വയസ് പ്രായമായ കുട്ടികള്‍വരെയാണ് ഈ ശിശുപരിപാലന കേന്ദ്രത്തിലുള്ളത്.
ഫോണില്‍ സംസാരിക്കവെ കുട്ടികള്‍ കരയുന്നതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് ആയയുടെ പരാതിയില്‍ പറയുന്നത്. പരാതിയെ തുടര്‍ന്ന് അന്വേഷിച്ച് റിപ്പോർട് നല്‍കാന്‍ കളക്‌ടർ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് നിർദ്ദേശം നല്‍കി. അടുത്ത ദിവസം അന്വേഷണ റിപ്പോർട് കൈമാറും.
സംഭവത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ പരാതിയിൽ നോർത്ത് പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതസേമയം, മർദ്ദന വിവരം പുറത്തുവരികയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തതിന് പിന്നാലെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാർ രാജി വെച്ചു.
Most Read: പണിമുടക്കിൽ വലഞ്ഞ് ജനങ്ങൾ; കെഎസ്ആർടിസി ഇന്നും സർവീസ് നടത്തില്ല







































