പത്തനംതിട്ട: മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരുനൽവേലി സ്വദേശികളായ കാർത്തിക്, ശബരിനാഥ് എന്നിവരാണ് മരിച്ചത്.
മണിമലയാറ്റിലെ വടക്കൻ കടവിൽ ഇന്ന് വൈകിട്ട് 3.45 ഓടെയാണ് അപകടം ഉണ്ടായത്. ബന്ധുവീട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയ കുട്ടികൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
കുട്ടികൾ മുങ്ങി താഴുന്നത് കണ്ട് പ്രദേശവാസികൾ നദിയിൽ ചാടി കുട്ടികളെ കരക്കെത്തിച്ച്, ആദ്യം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Most Read: വിജയ് ബാബുവിനെതിരായ അറസ്‌റ്റ് വാറന്റ് യുഎഇ പോലീസിന് കൈമാറി







































