പലതരം കാര്യങ്ങളിൽ വേൾഡ് റെക്കോർഡുകൾ നേടിയ ആളുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് അല്ലേ? കേൾക്കുമ്പോൾ ചെയ്യാൻ പ്രയാസമെന്ന് തോന്നുന്ന പല കാര്യങ്ങളും ഈ ലോക റെക്കോർഡ് സ്വന്തമാക്കുന്നതിന് വേണ്ടി ആളുകൾ ചെയ്യാറുണ്ട്. അതുപോലെ, ചൈനയിൽ നിന്നുള്ള ‘ലി എൻറോയ്’ എന്ന ഷെഫ് റെക്കോർഡ് നേടിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും നേർത്ത നൂഡിൽസ് ഉണ്ടാക്കിയിട്ടാണ്.
അദ്ദേഹം ഉണ്ടാക്കിയ ഓരോ നൂഡിൽസ് നാരുകളുടെയും കനം 0.18 മില്ലീമീറ്ററിൽ മാത്രമാണത്രെ. അതായത്, ഒരു മുടിയിഴയേക്കാൾ കനം കുറഞ്ഞത് എന്നർഥം. ഇതിനുമുൻപ്, 2010ൽ ഇറ്റലിയിലെ ലോ ഷോ ഡെയ് റെക്കോർഡിലാണ് ഷെഫായ എൻറോയ് റെക്കോർഡ് നേടിയത്. അന്ന് അദ്ദേഹം നിർമിച്ച നൂഡിൽസ് 0.33 മില്ലീമീറ്റർ (0.01 ഇഞ്ച്) ആയിരുന്നു.
ഏറ്റവും നേർത്ത നൂഡിൽസ് തയ്യാറാക്കുന്നതിലെ രാജാവ് എന്നാണ് ലി എൻറോയ് ഇതോടെ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ഗിന്നസ് റെക്കോർഡ് കൂടി സ്വന്തമാക്കിയതോടെ അദ്ദേഹത്തിന്റെ ആരാധക വലയം കൂടി. അദ്ദേഹം നൂഡിൽസ് തയ്യാറാക്കുന്നതിന്റെ വീഡിയോയും ഗിന്നസ് വേൾഡ് റെക്കോർഡ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടത്.
Most Read| ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ നിരോധനം; ഉത്തരവിറക്കി ട്രംപ്