ബെയ്‌ജിങ്: 12 വർഷമായി ചൈന ഭരിക്കുന്ന, മാവോ സെദുങ്ങിന് ശേഷമുണ്ടായ ഏറ്റവും കരുത്തുറ്റ നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷി ചിൻപിങ് വിരമിക്കലിന്റെ പടിവാതിൽക്കലെന്ന് സൂചന. അധികാര കൈമാറ്റത്തിന് ചെനീസ് പ്രസിഡണ്ട് ഷി ചിൻപിങ് നീക്കങ്ങൾ ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെ, ആഗോള രാഷ്‌ട്രീയ നേതാക്കളുടെ ശ്രദ്ധയെല്ലാം ചൈനയിലേക്ക് തിരിഞ്ഞു.
ജൂൺ 30ന് നടന്ന ചൈനീസ് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ യോഗം, പാർട്ടി സ്‌ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ റിപ്പോർട് ചെയ്‌തു. അധികാരക്കൈമാറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിലൂടെ ഷി ജിൻപിങ് നടത്തിയിരിക്കുന്നതെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.
ഇതിനിടെ, മേയ് മുതൽ പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുന്ന ജിൻപിങ്ങിന്റെ നടപടിയും ഊഹാപോഹങ്ങൾക്ക് ശക്‌തി പകർന്നിട്ടുണ്ട്. ബ്രസീലിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും ചൈനീസ് പ്രസിഡണ്ട് പങ്കെടുക്കുന്നില്ല. ആഗോളതലത്തിൽ ചൈന തങ്ങളുടെ സാന്നിധ്യം ഏറെ പ്രാധാന്യത്തോടെ കണ്ടിരുന്ന ബ്രിക്‌സിൽ നിന്ന് ആദ്യമായിട്ടാണ് ഷി ജിൻപിങ് വിട്ടുനിൽക്കുന്നത്.
ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങാണ് പകരമെത്തിയത്. ജിൻപിങ്ങിന് ചൈനയിൽ സ്വാധീനം കുറയുകയാണെന്നും രണ്ടാഴ്‌ചയായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത്തിന്റെ കാരണമതാണെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും ബ്രിക്‌സിനെത്തിയിട്ടില്ല. ബ്രസീൽ, ചൈന, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വളർന്നുവരുന്ന സമ്പദ്‌വ്യവസ്‌ഥകളുടെ കൂട്ടായ്‌മയാണ് ബ്രിക്‌സ്. നിലവിൽ പത്ത് അംഗരാജ്യങ്ങളാണുള്ളത്. ഉച്ചകോടി ഇന്ന് അവസാനിക്കും.
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!






































