ബെംഗളൂരു: കർണാടക ചിത്രദുർഗയിൽ കണ്ടെയ്നർ ലോറി സ്ളീപ്പർ ബസിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഒമ്പതുപേർ മരിച്ചു. ഗോർത്താലു ക്രോസിൽ ദേശീയപാത 48ലാണ് പുലർച്ചെ അപകടമുണ്ടായത്.
ഹിരിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിക്കുകയും പൂർണമായി കത്തിനശിക്കുകയും ചെയ്തു. അപകടത്തിൽ ലോറി ഡ്രൈവറും മരിച്ചു.
ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് ചിത്രദുർഗ പോലീസ് പറഞ്ഞു. ബസിൽ 32 പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഔദ്യോഗിക മരണസഖ്യ പരിശോധനകൾക്ക് ശേഷം ലഭ്യമാക്കുമെന്ന് പോലീസ് അറിയിച്ചു. രക്ഷപ്പെട്ടവരിൽ പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്ക്കരികിൽ ഗാബി



































