തൃശൂർ: കാലിക്കറ്റ് സർവകലാശാലയുടെ ഡി-സോൺ കലോൽസവത്തിനിടെ സംഘർഷം. മാള ഹോളി ഗ്രേസ് കോളേജിൽ നടന്ന കലോൽസവത്തിനിടെ ഇന്ന് പുലർച്ചെയോടെയാണ് കെഎസ്‌യു- എസ്എഫ്ഐ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
വിദ്യാർഥികൾ തമ്മിൽ പരസ്‌പരം ഏറ്റുമുട്ടി. ഇരുവിഭാഗത്തുമായി 15ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടിയിലെയും മലയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവമറിഞ്ഞ് മാള പോലീസ് സ്‌ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, പരിക്കേറ്റ കെഎസ്‌യു വിദ്യാർഥികളുമായി പോയ ആംബുലൻസ്, എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് ആക്രമിച്ചതായി കോൺഗ്രസ് ആരോപിച്ചു.
ഡി-സോൺ കലോൽസവം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കലോൽസവത്തിൽ പങ്കെടുക്കാനെത്തിയ ചില വിദ്യാർഥികൾക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. നാടക അവതരണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കലോൽസവം തുടരുന്നതുമായി ബന്ധപ്പെട്ട് പോലീസിന്റെ നേതൃത്വത്തിൽ മധ്യസ്‌ഥ ചർച്ച നടക്കുകയാണ്.
Most Read| ഇന്ത്യ- ചൈന ധാരണയായി; കൈലാസ- മാനസസരോവർ യാത്ര പുനരാരംഭിക്കും