മലപ്പുറം: ഡിവൈഎഫ്ഐ നടത്തിയ മാർച്ചിനിടെ നേരിയ സംഘർഷം. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ പങ്കെടുക്കുന്ന പരിപാടിക്ക് സമീപത്തുകൂടി മാർച്ച് കടന്നു പോകുമ്പോഴാണ് കയ്യാങ്കളി ഉണ്ടായത്. ഇടുക്കി പൈനാവ് ഗവ. എൻജിനീയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്.
മലപ്പുറം ടൗൺ ഹാളിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ മേഖലാ കൺവെൻഷൻ നടക്കുകയാണ്. കെ സുധാകരനാണ് പരിപാടി ഉൽഘാടനം ചെയ്‌തത്. ഇതിനു മുന്നിലാണ് സംഘർഷം ഉണ്ടായത്. വേദിയിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ കയറാൻ ശ്രമിക്കുകയും യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ അതിനെ പ്രതിരോധിക്കുകയും ആയിരുന്നു.
Most Read: കെ-റെയിൽ; ഭൂമി ഏറ്റെടുക്കാൻ സമയം ആയിട്ടില്ലെന്ന് കേന്ദ്രം






































