തിരുവനന്തപുരം: സംസ്‌ഥാനത്തെ പോലീസ് അതിക്രമങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് പുറത്തുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
എൽഡിഎഫ് യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. പോലീസ് തെറ്റായി ഒന്നും ചെയ്യുന്നില്ല. പല കാര്യങ്ങളും പർവതീകരിച്ച് കാണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം പോലീസ് അതിക്രമം ഉന്നയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കാര്യങ്ങൾ യോഗത്തിൽ വിശദീകരിച്ചത്. അതേസമയം, പോലീസ് അതിക്രമം സംബന്ധിച്ച് വർഷങ്ങൾ പഴക്കമുള്ള കേസുകളാണ് ഉയർന്നുവരുന്നതെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ പറഞ്ഞു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!