കണ്ണൂർ: നായനാർ അക്കാദമിയിൽ ഒരുക്കിയ ഇകെ നായനാർ മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. ഉച്ചയ്‌ക്ക് 3 മണിക്കാണ് ഉൽഘാടനം. നായനാരുടെ ജീവിതം അടുത്തറിയാൻ കഴിയുന്ന തരത്തിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
നായനാരുടെ രാഷ്‌ട്രീയ ജീവിതത്തിലെ വിവിധ മൂഹൂർത്തങ്ങൾ മ്യൂസിയത്തിൽ പുനഃരാവിഷ്‌കരിച്ചിട്ടുണ്ട്. നായനാർ ഉപയോഗിച്ച വസ്‌തുക്കളും ചിത്രങ്ങളും കുറിപ്പുകളുമെല്ലാം മ്യൂസിയത്തിലുണ്ടാവും. കൂടാതെ രക്‌തസാക്ഷികളുടെ പേരുകളും ചിത്രങ്ങളും പതിപ്പിച്ച രക്‌തസാക്ഷിച്ചുവരും ഇവിടെ ഒരുക്കിയിട്ടുണ്ട്. കമ്യൂണിസ്‌റ്റ് പാർട്ടിയുടെ വളർച്ചയും സമരചരിത്രവും വിവരിക്കുന്ന ഡോക്യുമെന്ററി പ്രദർശനവും മ്യൂസിയത്തിൽ ഉണ്ടാകുന്നതാണ്.
Most Read: ഉത്തരേന്ത്യയിൽ 122 വർഷത്തിന് ഇടയിലെ ഏറ്റവും ഉയർന്ന താപനില






































