തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. തിരുവനന്തപുരം വാമനപുരത്ത് തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം. മുഖ്യമന്ത്രിയുടെ വാഹനമടക്കം 5 വാഹനങ്ങൾ കൂട്ടിയിടിച്ചു. മുഖ്യമന്ത്രിയുടെ കാറിന് നേരിയ തകരാറുണ്ട്.
കുറുകെ ചാടിയ സ്‌കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്താനായി ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന റോഡിൽനിന്ന് കയറി വന്ന സ്‌കൂട്ടറാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലെത്തിയത്.
ഇവരെ രക്ഷിക്കാനായി പൈലറ്റ് പോയ പൊലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് പിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം 5 വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചു. വാമനപുരം പാര്‍ക്ക് ജങ്ഷനിലായിരുന്നു സംഭവം. സുരക്ഷാവാഹനം ഇടിച്ചെങ്കിലും മുഖ്യമന്ത്രി പുറത്തിറങ്ങിയുമില്ല.
അൽപസമയത്തിന് ശേഷം മുഖ്യമന്ത്രിയുടെ വാഹനം യാത്ര തുടർന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് മുഖ്യമന്ത്രി.
KERALA POLITICS | സാമാന്യബുദ്ധിക്ക് നിരക്കാത്ത ആരോപണം; തോമസ് കെ. തോമസ്