തിരുവനന്തപുരം: കടൽമണൽ ഖനനത്തിനെതിരെ ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂർ തീരദേശ ഹർത്താൽ തുടങ്ങി. ഇന്ന് രാത്രി 12നാണ് ഹർത്താൽ അവസാനിക്കുക. മൽസ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല. മൽസ്യബന്ധന തുറമുഖങ്ങളും ഫിഷ് ലാൻഡ് സെന്ററുകളും മൽസ്യ ചന്തകളും നിശ്ചലമാണ്.
രാവിലെ ഒമ്പത് മണിമുതൽ സംസ്ഥാനത്തെ 125 കേന്ദ്രങ്ങളിൽ സംയുക്ത പ്രതിഷേധ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടക്കും. പരിസ്ഥിതി പ്രത്യാഘാത പഠനമോ പബ്ളിക് ഹിയറിങ്ങോ നടത്താതെ കേരളത്തിലെ ജനതയെ വെല്ലുവിളിച്ചാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്ത് മണൽ ഖനനം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ടിഎൻ പ്രതാപൻ, പിപി ചിത്തരഞ്ജൻ എംഎൽഎ, ചാൾസ് ജോർജ് എന്നിവർ പറഞ്ഞു. മാർച്ച് 12ന് മൽസ്യത്തൊഴിലാളികൾ പാർലമെന്റ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ


































