കോട്ടയം: ആലപ്പുഴ, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർമാർ. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്‌തമായ മഴയെ തുടർന്ന് കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ജലനിരപ്പ് വർധിക്കുകയും ചെയ്‌തിരുന്നു.
ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്‌ച കൂടി അവധി പ്രഖ്യാപിച്ചത്. കുട്ടനാട് താലൂക്കിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് കലക്‌ടർ അറിയിച്ചു. അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർ ഉത്തരവിട്ടു. മുൻ നിശ്‌ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
ക്യാമ്പ് അവസാനിക്കുന്നതിന്റെ അടുത്ത ദിവസമായിരിക്കും ഈ സ്‌കൂളുകളിൽ പ്രവൃത്തിദിനമെന്നാണ് നിലവിലെ അറിയിപ്പ്. സ്‌കൂൾ പരിസരത്തും ക്ളാസ് മുറികളിലും ശുചിമുറികളിലും ഇഴജന്തുക്കളുടെയും മറ്റും ശല്യം ഇല്ലെന്ന് ഉറപ്പാക്കണമെന്നും കലക്‌ടറുടെ ഉത്തരവിൽ പറയുന്നുണ്ട്.
Most Read| ഹേമ കമ്മിറ്റി റിപ്പോർട്; മുഴുവൻ കേസുകളും അവസാനിപ്പിക്കാൻ പോലീസ്