കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് മിനിവാൻ സ്‌കൂട്ടറിലിടിച്ച് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂർ സ്വദേശിനി വഫ ഫാത്തിമയാണ് (19) മരിച്ചത്. കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫയുടെ സ്‌കൂട്ടറിലേക്ക് എതിർദിശയിൽ നിന്ന് വന്ന മിനിവാൻ ഇടിച്ചുകയറുകയായിരുന്നു.
റോഡിൽ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് പ്രൊവിഡൻസ് വനിതാ കോളേജിലെ ട്രാവൽ ആൻസ് ടൂറിസം ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ് വഫ.
പരീക്ഷയ്‌ക്കായി കോളേജിലേക്ക് സ്‌കൂട്ടറിൽ പോകവേയാണ് അപകടമുണ്ടായത്. മിനിവാൻ അമിത വേഗതയിൽ ആയിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മറ്റൊരു വാഹനത്തെ മറികടന്ന് വരുമ്പോഴാണ് വഫ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചുകയറിയത്.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!


































