പാലക്കാട്: കോളേജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപികയ്‌ക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശി വിപിന്റെ ഭാര്യ ആൻസി (36) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിക്ക് ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്‌റ്റേഷൻ ജങ്ഷന് സമീപമാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ ആൻസിയുടെ കൈ വേർപെട്ട നിലയിലായിരുന്നു. എന്നാൽ, മറ്റൊരു വാഹനം ഇടിച്ചതായി കണ്ടെത്താനായില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. ദൂരെനിന്നുള്ള സിസിടിവി പരിശോധിച്ചതിൽ മറ്റേതെങ്കിലും വാഹനം ഇടിച്ചതായി ദൃശ്യങ്ങൾ ലഭിച്ചില്ല.
ദേശീയപാതയിൽ നിയന്ത്രണം തെറ്റി ആൻസി സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞതായിരിക്കാം എന്നാണ് നിഗമനം. ആൻസി ഓടിച്ചിരുന്ന സ്‌കൂട്ടർ സർവീസ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ആൻസിയുടെ കൈമുട്ടിന് താഴെയാണ് അറ്റുപോയത്. കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിലേക്ക് പോകുംവഴി വാളയാറിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ