കൊച്ചി: കലൂര്‍ ഗോകുലം കണ്വെന്ഷന് സെന്ററില്‍ ‘വേൾഡ്കോൺ 2025‘ എന്ന ടൈറ്റിലിൽ ആരംഭിച്ച സമ്മേളനത്തിന്റെ ഔപചാരിക ഉൽഘാടനം ഡല്‍ഹി എയിംസ് മുന്‍ ഡയറക്ടർ പ്രൊഫ. ഡോ. എംസി മിശ്ര നിര്‍വഹിച്ചു.
ശസ്ത്രക്രിയ വിദഗ്ധർക്ക് വേണ്ടി നിരന്തരമായി സംഘടിപ്പിക്കുന്ന പരിശീലനവും തുടര്‍വിദ്യാഭ്യാസ പരിപാടികളും രോഗീപരിചരണത്തില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് ഡോ. എംസി മിശ്ര പറഞ്ഞു. വേള്‍ഡ്കോണ്‍ രക്ഷാധികാരി ഡോ. പത്മകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വേള്‍ഡ്കോണ്‍ ഓര്‍ഗനൈസിങ് ചെയര്മാന് ഡോ. മധുക്കര്പൈ സ്വാഗത പ്രസംഗം നടത്തി. സമ്മേളനത്തില്‍ സ്വദേശത്തും വിദേശത്തുമുള്ള നിരവധി കോളോപ്രൊക്ടോളജി ശസ്ത്രക്രിയ വിദഗ്ധർ പങ്കെടുക്കുന്നുണ്ട്.
‘വേൾഡ്കോൺ 2025‘ നോടു അനുബന്ധിച്ച് നടന്ന കോണ്വൊക്കേഷന് ചടങ്ങിൽ 700ലധികം സര്ജൻമാര് കോളോപ്രൊക്ടോളജി FISCP ഫെല്ലോഷിപ്പ് സ്വീകരിച്ചു. ലേസര്‍, സ്റ്റേപ്ളർ, കൊളോണോസ്കോപ്പി, വാഫ്റ്റ് തുടങ്ങിയ ശസ്ത്രക്രിയ രീതികളില്‍ തല്‍സമയ പരിശീലനം നടത്തി. 250ലേറെ വിദഗ്ധരാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.
ഏപ്രിൽ 6ന് അവസാനിക്കുന്ന ‘വേൾഡ്കോൺ 2025‘ സമ്മേളനം കൂടുതല്‍ വൈവിധ്യത്തോടെ തുടരുമെന്ന് കോണ്‍ഫറന്‍സ് മാനേജര്‍ പ്രേംനസുബിന് പറഞ്ഞു. കോളോപ്രൊക്ടോളജി പരിശീലനങ്ങള്‍ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഡോ. ആർ പദ്മകുമാറിന് ഓണററി ഫെലോഷിപ്പ് നല്കി ആദരിച്ച ചടങ്ങില്‍ ഡോ റെസിൻ രാജൻ നന്ദി പ്രകാശനം നടത്തി. ഡോക്ടർ പ്രശാന്ത് രാഹത്തെ, ഡോ. മുഹമ്മദ് ഇസ്മയിൽ (എഎസ്ഐ കേരള ചെയര്മാന്), ഡോ. എല്‍ഡി ലദുകര്‍ (ISCP സെക്രട്ടറി), ഡോ. ശാന്തി വര്‍ത്തനി (ISCP ട്രഷറര്‍), ഡോ. ദിനേഷ് ഷാ (ISCP സയന്റിഫിക്ക് കമ്മിറ്റി കണ്‍വീനര്‍) തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!


































