തിരുവനന്തപുരം: കേരളത്തിലെ ആധികാരിക ഓൺലൈൻ മാദ്ധ്യങ്ങളുടെ അപ്പക്‌സ് ബോഡിയായ കോം ഇന്ത്യ (കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യ) യുടെ നവീകരിച്ച വെബ് സൈറ്റ് പ്രകാശനം ചെയ്‌തു.
തിരുവനന്തപുരം കോർഡിയൽ സോപാനം ഹോട്ടലിൽ നടന്ന ചടങ്ങിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കോംഇന്ത്യയുടെ മുൻ ജനറൽ സെക്രട്ടറിയുമായ ഷാജൻ സ്‌കറിയ പുതുക്കിയ വെബ്‌സൈറ്റിന്റെ പ്രകാശനം നിർവഹിച്ചു. പ്രസിഡണ്ട് സാജ് കുര്യൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെകെ ശ്രീജിത്, ട്രഷറർ കെ ബിജിനു, കേരള മീഡിയ അക്കാദമി അംഗം വിൻസെന്റ് നെല്ലികുന്നേൽ, അജയ് മുത്താന, കിഷോർ, ഇസഹാഖ് ഈശ്വരമംഗലം, സ്‌മിത അത്തോളി, ഗോപകുമാർ, പിആർ സരിൻ എന്നിവർ സംബന്ധിച്ചു.
കൊച്ചി ആസ്‌ഥാനമായ നെക്‌സ്‌റ്റ് ലൈൻ വെബ്‍ഡിസൈൻ കമ്പനിയാണ് വെബ്സൈറ്റ് റിഡിസൈൻ ചെയ്‌തത്. പ്രെമന്റോ ടെക്നോളജിസാണ് ഹോസ്‌റ്റ് ചെയ്യുന്നത്.
MOST READ | തീപിടിത്തം; ജഡ്‌ജിയുടെ വസതിയിൽ നിന്ന് അനധികൃത പണം കണ്ടെത്തി