ഓൺലൈൻ മാദ്ധ്യമ സംഘടന ‘കോം ഇന്ത്യ’യ്‌ക്ക് പുതിയ നേതൃത്വം

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഓൺലൈൻ മാദ്ധ്യമ സംഘടനയായ കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോം ഇന്ത്യ) അതിന്റെ തിരഞ്ഞെടുപ്പ് പൂർത്തീകരിക്കുകയും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്‌തു.

By Desk Reporter, Malabar News
Com India Officials
സാജ് കുര്യന്‍ (പ്രസിഡണ്ട്), കെകെ ശ്രീജിത്ത് (ജനറൽ സെക്രട്ടറി) കെ ബിജുനു (ട്രഷറര്‍)
Ajwa Travels

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ ഓൺലൈൻ മാദ്ധ്യമ സംഘടനയായ കോം ഇന്ത്യയ്‌ക്ക് പുതിയ ഭാരവാഹികളായി. സാജ് കുര്യൻ, പ്രസിഡണ്ട് (സൗത്ത് ലൈവ്), ജനറൽ സെക്രട്ടറി കെകെ ശ്രീജിത്ത് (ട്രൂവിഷൻ ന്യൂസ്) ട്രഷറർ ബിജുനു (കേരള ഓൺലൈൻ) എന്നിവരെയാണ് നേതൃനിരയിലേക്ക് തിരഞ്ഞെടുത്തത്. കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, വൈസ് പ്രസിഡണ്ട് (കാസര്‍കോട് വാര്‍ത്ത), ജോ. സെക്രട്ടറി കെആര്‍ രതീഷ് (ഗ്രാമജ്യോതി) എന്നിവരുമാണ്.

കൊച്ചി ഐഎംഎ ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്. എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഷാജന്‍ സ്‌കറിയ (മറുനാടന്‍ മലയാളി), വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (സത്യം ഓൺലൈൻ) സോയിമോന്‍ മാത്യു (മലയാളി വാര്‍ത്ത), അബ്‌ദുൽ മുജീബ് (കെവാർത്ത), അജയ് മുത്താന (വൈഗ ന്യൂസ്), ഷാജു (എക്‌സ്‌പ്രസ് കേരള), അല്‍ അമീന്‍ (ഇവാര്‍ത്ത) എന്നിവരെയും തിരഞ്ഞെടുത്തു.

മുന്‍ കാലികറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെകെഎന്‍ കുറുപ്പ് കോം ഇന്ത്യയുടെ ഗ്രീവന്‍സ് കൗണ്‍സിൽ അധ്യക്ഷനാണ്. ബാലസാഹിത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട് മുന്‍ ഡയറക്‌ടറും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ ഹയര്‍ സെകൻണ്ടഡറി ഡയറക്‌ടറും കേരളാ യൂണിവേഴ്‌സിറ്റി കണ്‍ട്രോളറുമായിരുന്ന ജയിംസ് ജോസഫ് ഉൾപ്പെടെ ഏഴ് അംഗ ഗ്രീവൻസ് കൗൺസിലും കോം ഇന്ത്യയുടെ ഭാഗമായുണ്ട്.

കോം ഇന്ത്യയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ന്യൂസ് പോർട്ടലുകൾക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ അയക്കാവുന്നതാണ്. സംഘടന നിശ്‌ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായാണ് അംഗത്വം നൽകുക. നാഷണൽ നെറ്റ്‌വർക്കിന്റെ ഭാഗമായ മലയാളത്തിലെ ഓൺലൈൻ മാദ്ധ്യമങ്ങൾക്കും അംഗത്വത്തിനായി അപേക്ഷിക്കാവുന്നതാണ്. പ്രമുഖ അഭിഭാഷകരും റിട്ട. ഐപിഎസ് ഉദ്യോഗസ്‌ഥരും ഉൾപ്പെടുന്ന ലീഗൽ സെല്ലിന് രൂപം നൽകാനും കോംഇന്ത്യ വാർഷിക ജനറൽ ബോഡി തീരുമാനിച്ചു. യോഗത്തിൽ പ്രസിഡണ്ട് വിന്‍സെന്റ് നെല്ലിക്കുന്നേൽ അധ്യക്ഷനായി.

Com India Officials
കെആര്‍ രതീഷ് (ജോ. സെക്രട്ടറി), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (വൈസ് പ്രസിഡണ്ട്)

ജനറൽ സെക്രട്ടറി അബ്‌ദുൽ മുജീബ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെകെ ശ്രീജിത്ത് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. മലബാർ ന്യൂസ് ഉൾപ്പെടെ 30 ന്യൂസ് പോർട്ടലുകളാണ് നിലവിൽ കോം ഇന്ത്യയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്‌.

സൗത്ത് ലൈവ്, മറുനാടന്‍ മലയാളി, സത്യം ഓണ്‍ലൈന്‍, ഡൂള്‍ ന്യൂസ്, മലയാളി വാര്‍ത്ത, എക്‌സ്‌പ്രസ് കേരള, അഴിമുഖം, കെവാര്‍ത്ത, കേരള ഓണ്‍ലൈന്‍ ന്യൂസ്, ട്രൂവിഷന്‍ ന്യൂസ്, കാസര്‍കോഡ് വാര്‍ത്ത, ബിഗ് ന്യൂസ് ലൈവ്, വൈഗ ന്യൂസ്, ഗ്രാമജോതി, ഈസ്‌റ്റ്‌കോസ്‌റ്റ് ഡയ്‌ലി, മെട്രോ മാറ്റിനി, ഫിനാന്‍ഷ്യല്‍ വ്യൂവ്‌സ്, മറുനാടന്‍ ടിവി, മലയാളി ലൈഫ്, ബ്രിട്ടീഷ് മലയാളി, മൂവി മാക്‌സ്, ബിഗ് ന്യൂസ് കേരള, ലോക്കല്‍ ഗ്‌ളോബ്, ബിഗ് ന്യൂസ് കേരള, ഷെയര്‍ പോസ്‌റ്റ്‌, വണ്‍ ഇന്ത്യ, മലബാറി ന്യൂസ്, പത്തനംതിട്ട മെട്രോ ടിവി, ജനപ്രിയം ടിവി എന്നിവരാണ് മറ്റു അംഗങ്ങൾ.

MOST READ | എഫ്‌ബി പോസ്‌റ്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ടു; നടപടി ശരിവച്ചു കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE