ഡിജിറ്റൽ മാദ്ധ്യമങ്ങളെ വേട്ടയാടാൻ അനുവദിക്കില്ല: കോം ഇന്ത്യ

മാദ്ധ്യമ മേഖലയിൽ ശക്‌തമായ സ്വാധീനം ചെലുത്താൻ കഴിയുന്ന ഡിജിറ്റൽ മാദ്ധ്യമങ്ങളെ ഒറ്റതിരിഞ്ഞും അല്ലാതെയും വേട്ടയാടാമെന്നത് വ്യാമോഹം മാത്രമാണെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോം ഇന്ത്യ) വ്യക്‌തമാക്കി.

By Central Desk, Malabar News
Will not be allowed to hunt digital media - Com India
Image: Simon | Pixabay
Ajwa Travels

തിരുവനന്തപുരം: ഡിജിറ്റൽ മാദ്ധ്യമങ്ങളെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോം ഇന്ത്യ).

ഡിജിറ്റൽ മാദ്ധ്യമങ്ങളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന കോം ഇന്ത്യയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ജനപ്രതിനിധികൾക്ക് ഭൂഷണമല്ലെന്ന് സംഘടനയുടെ ജനറൽ കൗൺസിൽ യോഗം വ്യക്‌തമാക്കി.

എല്ലാ മാദ്ധ്യമ സംഘടനകളെയും പോലെ ഉത്തരവാദിത്തത്തോടെ തന്നെയാണ് കോം ഇന്ത്യയും പ്രവർത്തിക്കുന്നതെന്നും കേന്ദ്ര സർക്കാർ അംഗീകരിച്ച ഗ്രീവൻസ് കൗൺസിലിന്റെ പരിധിയിൽ നിന്നു കൊണ്ടും വാർത്താവിതരണ മന്ത്രാലയത്തിന്റെ നിയമങ്ങൾ പാലിച്ചും വ്യവസ്‌ഥാപിതമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാദ്ധ്യമങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്നുണ്ടെന്നും കോം ഇന്ത്യ ചൂണ്ടിക്കാട്ടി.

മാറികൊണ്ടിരിക്കുന്ന മാദ്ധ്യമ മേഖലയിൽ ശക്‌തമായ സ്വാധീനം ചെലുത്താൻ കഴിയുന്ന ഡിജിറ്റൽ മാദ്ധ്യമങ്ങളെ ഒറ്റതിരിഞ്ഞും അല്ലാതെയും വേട്ടയാടാമെന്നത് വ്യാമോഹം മാത്രമാണെന്നും ഭരണഘടന അനുസരിച്ച് സത്യപ്രതിജ്‌ഞ ചെയ്‌ത ജനപ്രതിനിധികൾ മാദ്ധ്യമ സംഘടനയെയും മാദ്ധ്യമങ്ങളെയും വെല്ലുവിളിക്കുന്നത് ലജ്‌ജാകരമാണെന്നും കോം ഇന്ത്യ പ്രതികരിച്ചു.

ഓൺലൈൻ മാദ്ധ്യമങ്ങളുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിന് ജ്യൂറിസ്‌ഡിക്ഷൻ പരിധി അതാത് സംസ്‌ഥാനത്തായി നിജപ്പെടുത്തണമെന്നും ഇതിനായി നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനെ സമീപിക്കാനും യോഗം തീരുമാനിച്ചു.

പ്രസിഡണ്ട് വിൻസെന്റ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ച കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി അബ്‌ദുൽ മുജീബ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് സോയ് മോൻ മാത്യു, ജോ. സെക്രട്ടറി അജയ് മുത്താന, ട്രഷറർ കെകെ ശ്രീജിത്ത് എന്നിവർ ചർച്ചകൾക്ക് നേതൃത്വം വഹിച്ചു. ഷാജൻ സ്‌കറിയ, അൽ അമീൻ, ബിനു ഫൽഗുണൻ, ആർ രതീഷ്, കുഞ്ഞിക്കണ്ണൻ മുട്ടത്ത് എന്നിവർ സംസാരിച്ചു. ജോ സെക്രട്ടറി കെ ബിജുനു നന്ദി പറഞ്ഞു.

MOST READ: 2027ഓടെ രാജ്യത്ത് ഡീസൽ വാഹനങ്ങൾ നിരോധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE