2027ഓടെ രാജ്യത്ത് ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ നിർദ്ദേശം

നാലുചക്രമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഊർജ പരിവർത്തന ഉപദേശക സമിതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. 2070 ആകുമ്പോഴേക്കും അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കണമെന്ന ലക്ഷ്യത്തിലാണ് ഈ നടപടികൾ.

By Trainee Reporter, Malabar News
diesel vehicles
Rep. Image
Ajwa Travels

ന്യൂഡെൽഹി: 2027ഓടെ രാജ്യത്ത് നാലുചക്രമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം. പെട്രോളിയം മന്ത്രാലയത്തിന്റെ ഊർജ പരിവർത്തന ഉപദേശക സമിതിയാണ് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ, രാജ്യത്തെ എല്ലാ നഗരങ്ങളിലും 2027 ഓടെ ഡീസൽ ഉപയോഗിച്ച് ഓടുന്ന ഫോർവീലർ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും.

അന്തരീക്ഷ മലിനീകരണം പൂർണമായും ഇല്ലാതാക്കാനാണ് തീരുമാനം. പത്ത് ലക്ഷത്തിലേറെ ജനസംഖ്യ ഉള്ളതും അന്തരീക്ഷ മലിനീകരണം കൂടുതൽ ഉള്ളതുമായ നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾക്ക് പകരം ഇലക്‌ട്രിക്‌ അല്ലെങ്കിൽ സിഎൻജി വാഹനങ്ങൾ ഉപയോഗിക്കണം. ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ മുന്നിലാണ് ഇന്ത്യ. 2070 ആകുമ്പോഴേക്കും അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കണമെന്ന ലക്ഷ്യത്തിലാണ് ഈ നടപടികൾ.

നിലവിൽ ഇന്ത്യയിൽ നിർമിക്കുന്ന വൈദ്യുതിയിൽ 40 ശതമാനം പുനരുപയോഗിക്കാവുന്ന ഉറവിടങ്ങളിൽ നിന്നുള്ളതാണ്. അതേസമയം, നഗരങ്ങളിൽ സർവീസ് ബസുകൾ 2024 മുതൽ ഒഴിവാക്കണമെന്നും 2030ഓടെ ഇലക്‌ട്രിക്‌ അല്ലാത്ത സിറ്റി ബസുകൾക്ക് അനുമതി നൽകരുതെന്നും മുൻ പെട്രോളിയം സെക്രട്ടറി തരുൺ കപൂർ അധ്യക്ഷനായ സമിതി നിർദ്ദേശത്തിൽ പറയുന്നു.

റിപ്പോർട്ടുകൾ അനുസരിച്ചു 2024 മുതൽ ഇലക്‌ട്രിക്‌ പവർ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷൻ അനുവദിക്കണമെന്ന് പാനൽ ശുപാർശ ചെയ്യുന്നു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ റെയിൽവേ ശൃംഖല പൂർണമായും വൈദ്യുതീകരിക്കാനും നിർദ്ദേശമുണ്ട്. അടുത്ത പത്ത് വർഷത്തിനുള്ളിൽ എല്ലാ നഗരങ്ങളിലും 75 ശതമാനവും ഇലക്‌ട്രിക്‌ വാഹനങ്ങൾ ആക്കാനാണ് നീക്കം.

Most Read: ‘ദി കേരള സ്‌റ്റോറി’; ബംഗാളിൽ പ്രദർശനം വിലക്കിയതായി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE